0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

കൊണ്ട് ഞാൻ റെഡി ആയി മുറ്റത്തേക്ക് എത്തി എന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു സാനി മുറ്റത്തുണ്ടായിരുന്നു.

“ വേഗം കേറ്... “

“ നീ ഇതെങ്ങോട്ടാ പെണ്ണെ നേരം വെളുത്തിട്ടില്ലല്ലോ... “

“ അതൊക്കെ ണ്ട് ഇങ്ങൾ കേറിൻ.... “.

സാനി ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടപ്പോഴേ മനസ്സിലായി, അത് മക്കെരികുന്നിലേക്കാണെന്നു. ഗ്രാമത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് മക്കെരിക്കുന്ന്. ടാറിടാത്ത റോഡിലൂടെ വേണം അവിടെ എത്താൻ. ഒരുപാട് ചെങ്കൽ ക്വാറികൾ ഉള്ള അവിടം വല്ലപ്പോഴുമേ പോകാരോള്ളു. കുന്നിൻ മുകളിലേക്കു സൂര്യനുദിക്കും മുൻപ് അവളെന്നെയും വഹിച്ചു കൊണ്ട് വന്നു... വർഷങ്ങൾക്കു ശേഷം അന്നാദ്യമായി ഞാൻ സൂര്യോദയം കണ്ടു. ദൂരെ മലകൾക്കിടയിലൂടെ ഉദയസൂര്യന്റെ നീർത്ത രശ്മികൾ എന്റെ ദേഹത്തു വന്നു പതിച്ചു... അധികാലത്തെ ഇളം ചൂടുള്ള കിരണങ്ങൾ എന്റെ കണ്ണുകളിൽ പതിച്ചതും ഞാൻ കൈകൊണ്ട് കണ്ണുകളെ പൊതിഞ്ഞു... വിരലുകൾ പതിയെ നീക്കി ഞാൻ ഉദയസൂര്യനെ കണ്ടു....

ഒരു നിമിഷം സാനി എന്നെ ചേർത്തു പിടിച്ചു.

“ഇക്കിന്റെ ആ പഴേ ഇക്കാക്കാനെ തിരിച്ചു വേണം. എന്നെ എപ്പോഴും ദേഷ്യം പിടിപ്പിക്കുന്ന, എന്റെ കുശുമ്പുകൾക്ക് കൂട്ട് പിടിക്കുന്ന, എന്റെ വാശികളെ സ്വന്തം ഇഷ്ടങ്ങളായി കണ്ട ആ പഴേ ഇക്കാനെ...”

സാനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“വേറെ ഒന്നും വേണ്ട, അത് മാത്രം മതി... ഇപ്പോൾ ഈ നിമിഷം കൊണ്ട് ഇങ്ങൾക്ക് അങ്ങനെ ആകാൻ പറ്റില്ല എന്ന് ഇക്കും അറിയാ... ഇങ്ങളൊരു യാത്ര പോവിൻ... ഇങ്ങള്ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഇഷ്ടമുള്ളപോലെ പക്ഷെ വൈകാതെ തന്നെ ഇങ്ങൾ തിരിച്ചു വരണം വരുമ്പോൾ ഇക്കിന്റെ ആ പഴയ ഇക്കാനെ തിരിച്ചു വേണം....”

സാനി എന്നെ ചാരിക്കൊണ്ട് പറഞ്ഞു നിർത്തി.....

സാനി എനിക്ക് നേരെ ക്യാമറ നീട്ടി... ഉദയ സൂര്യന്റെ രശ്മികളെ ഞാൻ അതിൽ പകർത്തി.... ആ ചിത്രത്തിന്റെ ഭാവം മൂകമായിരുന്നില്ല...

**** ***** *****

ശരിയാണ്. നല്ലൊരുമാറ്റം എനിക്കത്യാവശ്യമാണ്. എന്നാൽ പെട്ടന്നാവില്ല എന്നുമറിയാം. മനസ്സിനെ ഒന്ന് നിയന്ത്രിക്കണം. അതിനൊരു യാത്ര വേണം. ഉള്ളിലെ നീറിപ്പുകയുന്ന മുറിവുണക്കാൻ പാകത്തിലുള്ള ഒരു യാത്ര. ഞാൻ മറ്റൊരു യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി തുടങ്ങി...... അന്ന് വൈകുന്നേരം

💬 Comments

View all comments