0%

Chapter Title : പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

ബൈജു ചേട്ടന്റെ തുണിക്കടയിലൊന്നു പോയി. സാനിക്കും ഉമ്മാക്കും കുറച്ചു ഡ്രെസ്സുകൾ എടുത്തു. കടയിൽ നിന്നും ഇറങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി...

“സാജിത്.... “

പെട്ടന്നുള്ള വിളിയിൽ ഞാൻ തിരിഞ്ഞു നോക്കി....

“സാജിതിക്ക അല്ലെ....”

ഇളം മഞ്ഞ നിറത്തിലുള്ള തട്ടത്തിനുള്ളിൽ പുഞ്ചിരിക്കുന്ന മുഖം. അനുസരണയില്ലാത്ത മുടിയിഴകൾ തട്ടത്തിൽ നിന്നും മുഖത്തേക്ക് ഉതിർന്നു വീണിട്ടുണ്ട്. ചുവന്ന അധരങ്ങളിൽ ചെറുപുഞ്ചിരിയുണ്ട്. വെളുത്തത് മെലിഞ്ഞ ഒരു സുന്ദരി....

“ സാജിതിക്ക അല്ലെ.... “

അവരൊന്നുകൂടി ഉറപ്പിക്കാമെന്ന മട്ടിൽ ചോദിച്ചു....

“അതേ....” ഞാൻ മറുപടി നൽകി...

“ആ.... എന്നെ മനസ്സിലായില്ലേ.... ഹഫ്‌സ.... “

തലച്ചോറിലെ മെമ്മെറി കാസറ്റുകളെ ഞാൻ ഒന്ന് പിന്നിലേക്ക് ചലിപ്പിച്ചു....

“ജാസിയുടെ....... ഫ്രണ്ട് അല്ലെ...... “

“അതെന്നെ.... “ അപ്പോഴും അവരുടെ ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു...

“ ഹായ്... എന്താ ഇവിടെ... “ ഞാൻ ചോദിച്ചു...

“ചെറിയ ഒരു ഷോപ്പിംഗ്... ഇക്ക എന്താ ഇവിടെ”

“ ഞാനും... ചെറിയ ഒരു പർചെയ്‌സ്.... ഒറ്റക്കാണോ? മിസ്റ്റർ വന്നിട്ടില്ലേ..?? “

ഹഫ്സ ഒന്ന് തല താഴ്ത്തി... മറുപടിയൊന്നും പറഞ്ഞില്ല. ചുണ്ടിലെ ചെറു ചിരി മാഞ്ഞു.. എനിക്കെന്തോ ചോദിക്കാൻ പാടില്ലാത്തത് ചോദിച്ചത് പോലെ തോന്നി...

“ സോറി... എന്തേലും പ്രോബ്ലം??? “

“ ഏയ്‌ ഇല്ല.... ഒന്നും ഇല്ല.... പുള്ളി വന്നില്ല... ഞാൻ ഒറ്റക്കിങ് പൊന്നു സാജിക്കയുടെ ഷോപ്പിംഗ് കഴിഞ്ഞോ? ഫ്രീ ആണോ അതോ ഇനി വേറെ എന്തെങ്കിലും??? “

“ആ എന്റെ ഷോപ്പിംഗ് കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും ഇല്ല... എന്തെ...?

“ഏയ്‌ ചുമ്മാ കൊറേ കാലം കഴിഞ്ഞു കാണുന്നതല്ലേ അതാ....”

“അതേ.... എനിക്ക് തോന്നുന്നു കല്ല്യാണം കഴിഞ്ഞു ഒരു സൽക്കാരത്തിനു ആയിരുന്നു നമ്മളാവസാനം കണ്ടത്... “

“ അതേ.... പിന്നേ ജാസിയുടെ.... അന്ന് വന്നിരുന്നു പക്ഷെ.... അന്ന് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ലല്ലോ....

എന്റെ മുഖം ഇരുൾ കയറുന്നത് അവൾ ശ്രദ്ധിച്ചു കാണണം... പിന്നീടെനിക്കുമൊന്നും പറയാൻ കഴിയുന്നില്ലേ???? ജാസിയുടെ സുഹൃത്, വർഷങ്ങൾക്കിപ്പുറം കാണുന്നു. ഒരു പ്രാരമ്പ സംഭാഷണത്തിനു പോലുമാകാതെ ഞാൻ കുഴയുകയാണോ... നിമിഷങ്ങളിപ്പുറത്തെ മൗനം ഭേധിച്ചു കൊണ്ട് ഹഫ്സ തന്നെ സംസാരിച്ചു....

“സോറി.... അത്‌.....”

💬 Comments

View all comments