Chapter Title : പാതിവരികൾ 02 [ആഞ്ജനേയ ദാസ്]
എബ്രഹാം, അജിൻ ആന്റണി എന്നിവർക്ക് പോലും ഒരു പേരല്ലാതെ അയാളുടെ മറ്റൊരു ഐഡന്റിറ്റിയും അറിയില്ല.
"പേരോ… What was it?
" F6F "
ജെയിംസ് ജസ്റ്റിസ് അനൂപിനെ നോക്കി പറഞ്ഞു.
'F6F'????????????????????
"താൻ എന്താണ് ജെയിംസ് ഈ പറയുന്നത്?????" ഈ അക്ഷരവും ലെറ്ററും എങ്ങനെ ഒരാളുടെ പേരാകും?????? "
" അറിയില്ല സാർ!!!!! ഞാൻ പറഞ്ഞല്ലോ ഈ കേസിലെ പ്രതികൾക്ക് പോലും അയാളെക്കുറിച്ച് ഒന്നുമറിയില്ല.ആരാണ്,എന്താണ്,എന്തിനുവേണ്ടി അയാൾ മറഞ്ഞിരുന്ന് ഇതെല്ലാം ചെയ്യുന്നു……..ഹ്മ്മ്… എന്തിന് ഏതോ ഒരാൾ എന്നല്ലാതെ അത് ആരാണ്, ഒരു സ്ത്രീയാണോ പുരുഷനാണോ എന്ന് പോലും നമുക്ക് അറിയില്ല.!!!!!
"We don't know any Damn thing about that guy"
ഇരിക്കുന്ന ചെയറിൽ പിടിമുറുക്കി കൊണ്ട് രോഷത്തോടെ ജെയിംസ് പറഞ്ഞു.
" പക്ഷേ ഈ അന്വേഷണത്തിന്റെ ആദ്യം മുതൽ ഞങ്ങൾക്ക് പുറകെ അയാൾ ഉണ്ടായിരുന്നു സർ, അത് ഞങ്ങൾക്ക് മനസ്സിലായതുമായിരുന്നു. പക്ഷേ ഒന്ന് decode ചെയ്യാൻ പോലും കഴിയാത്ത ഒരു പേര് വെച്ച് അയാളെ എങ്ങനെ കണ്ടെത്തും. "His presence was everywhere sir, like an Illuminati" അയാൾ വെട്ടിയ വഴിയെ കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ ഓടിക്കയറിയ കാക്കിയിട്ട bunch of losers ആണ് സാർ ഞങ്ങൾ.
വലിഞ്ഞുമുറുകിയ മുഖത്തോടെ ജെയിംസ് പറഞ്ഞുനിർത്തി.
" ഹേയ് കൂൾ ജെയിംസ് കൂൾ "
ചെയറിൽ നിന്ന് മുന്നോട്ട് ഒന്ന് ആഞ്ഞിരുന്നു കൊണ്ട് അനൂപ് പറഞ്ഞു
" How can I, sir??????? "
" ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന ഞാൻ
💬 Comments
View all comments