Chapter Title : പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]
ദൃഢനിശ്ചയത്തിൻറെ, പോരാട്ടവീര്യത്തിൻറെ മുൻപിൽ...ഒരു അടവുകളും ഏശിയില്ല. അതുംകൂടാതെ, ചേച്ചിക്ക് ആരെയും നേർക്കുനേർ നേരിടാൻ തക്ക ആളും അർത്ഥവും ആവോളം ഉണ്ടായിരുന്നു. ബന്ധങ്ങളിൽ നിന്ന് ആര് വന്നില്ലേലും..ചേച്ചി ഒന്ന് ഞൊടിച്ചാൽ...മുന്നിൽവന്നു ''ക്യൂ ''നിൽക്കാൻ ആ നാട്ടറിലെ മുഴുവൻ ചെറുപ്പക്കാരും തയ്യാറായിരിക്കും എന്ന് ചേച്ചിക്കുതന്നെ അറിയാം. അങ്ങനെ തൻറെ സൗന്ദര്യം കണ്ട് മുന്നോട്ട് വരുന്ന ആരെയുംകാൾ നല്ലത്, ഞാൻതന്നെ എന്ന ചിന്താഗതിയിലാണ് ചേച്ചി എന്നെത്തന്നെ വിളിച്ചുവരുത്താൻ തയ്യാറായത്. ഞാൻ അവിടെ എത്തിച്ചേർന്നപ്പോൾ...ചേച്ചി മറ്റുള്ള കാര്യങ്ങൾ കൂടി തുറന്നു പറഞ്ഞു. ഞാൻ എല്ലാം അറിഞ്ഞു, എനിക്കെല്ലാം തന്നെ മനസ്സിലായി. ചേച്ചിക്ക് ഇപ്പോൾവേണ്ടത് മറ്റൊന്നുമല്ല... അന്യരല്ലാത്ത, സ്വന്തമെന്ന് പറയാവുന്ന....തനിക്ക് കൂറും വിശ്വാസവുമുള്ള തനിക്കൊപ്പം നിൽക്കാൻ തയ്യാറാവുന്ന ഒരാൾ. ആ ഒരാൾ ഈ ദുനിയാവിൽ ഞാനേ ഉള്ളു എന്നും ചേച്ചിക്കറിയാം. ആ വിശ്വാസത്തിലാണ് എന്നെ ചേച്ചി, ധൃതഗതിയിൽ വിളിച്ചു വരുത്തിയത്. ഇപ്പോൾ അവർക്കൊപ്പം അവരെകൂടെ നിന്ന്, ദീപയുടെ ഡൈവോഴ്സ് നേടിയെടുത്തുകൊടുത്താൽ...ഉറപ്പായും ഇനി ദീപ തനിക്ക് സ്വന്തം !.പക്ഷേ പഴയപോലുള്ള എൻറെ അങ്ങനുള്ള ഇടുങ്ങിയ സ്വാർത്ഥ ചിന്താഗതികൾ ഒന്നുമല്ല എന്നെ ഭരിച്ചത്, അളിയന്റെ എന്നോടും ഞങ്ങടെ കുടുംബത്തോടും ഒരുമിച്ചുകാണിച്ച ഒടുങ്ങാത്ത ചതി. അതാണ് എല്ലാത്തിനും ഉപരി, അളിയനോട് നേരിട്ട് ഏറ്റുമുട്ടി....ചേച്ചിയേയും കുടുംബത്തേയും സഹായിക്കുക എന്ന വിപുലമായ ദൗത്യം ഏറ്റെടുത്തു മുന്നോട്ടുപോകുവാൻ എന്നെ സഹായിച്ച ഏറ്റവും വലിയ പ്രേരകശക്തി. ചേച്ചി കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞറിയിച്ചു എന്നെ ബോധ്യമാക്കിയപ്പോൾ തന്നെ '' വരുന്ന എന്തും നേരിടാൻ ഞാൻ തയ്യാറാണ്, എന്ത് വിലകൊടുത്തും ഞാൻ ചേച്ചിക്കൊപ്പം തന്നെ കൂടെയുണ്ട് '' എന്നവർക്ക് ഉറപ്പുകൊടുത്തു.
അങ്ങനെ ചേച്ചിയും മക്കളും വളരെ ശക്തമായ
💬 Comments
View all comments