Chapter Title : പാവാടത്തുമ്പികൾ [ക്യാ മറാ മാൻ]
വല്ലാതെ പതറിപ്പോയി. കൂട്ടത്തിൽ ചേച്ചീടെ ശക്തമായ ഭീഷണി കൂടെ, അയാൾക്ക് നന്നായി ഏറ്റു. അയാൾടെ ധൈര്യമെല്ലാം അതുപോലെ ചോർന്നു. ചേച്ചിയെ തെറിവിളിച്ചു നിന്ന അയാളെ ഞാൻ പിടിച്ചു ഗേറ്റിനുപുറത്തേക്ക് ശക്തമായി തള്ളി. ഒപ്പം ചേച്ചി ഉറപ്പിച്ചു പറഞ്ഞു, '' ഇനി മരുമകന്റെ വക്കാലത്തും ഏറ്റെടുത്തു ഈ കാര്യവും പറഞ്ഞു, ഈ കോമ്പൗണ്ട് കടന്നാൽ...നല്ല തല്ല് കിട്ടുമെന്ന് മാത്രമല്ല, പിടിച്ചു പോലീസിൽ കൂടി ഏൽപ്പിക്കും'' എന്ന്. ജീവനുംകൊണ്ട് ഓടുന്നതിന് മുൻപേ അയാൾക്ക് കഴിയുന്നത് ഒന്ന് മാത്രമായിരുന്നു. സ്വന്തം ഭാര്യയെ കേട്ടാൽ അറക്കുന്ന വാക്കുകൾകൊണ്ട് കണ്ണുപൊട്ടുന്ന തെറികൾ വിളിക്കുക...അത് നല്ല നാടൻ തെറിപദപ്രയോഗങ്ങൾ കൊണ്ട് അയാൾ നന്നായി നിറവേറ്റി. തെറിവിളികളല്ല, തെറിവിളിക്കപ്പുറം...പോകുന്ന പോക്കിൽ അയാൾ വിളിച്ചുപറഞ്ഞ കുറെ കാര്യങ്ങളായിരുന്നു ഞങ്ങളെയാകെ ശരിക്കും നടുക്കിയത്. അത് ഏതാണ്ട് ഇങ്ങനെയായിരുന്നു.
'' എടീ നോക്കിക്കോടീ...നിൻറെ രക്ഷകൻ എന്നുപറഞ്ഞു ഇപ്പം നിൻറെകൂടെ കൂടിയിരിക്കുന്നവൻ ഇല്ലയോടി നിൻറെ പൊന്നാങ്ങള !....അവൻ ആരാണെന്ന് നിനക്ക് ശരിക്കും അറിയുമോടീ ?...സ്വന്തം മരുമോളെ വർഷങ്ങളായി നോട്ടമിട്ടുവച്ചു, മുറപ്പെണ്ണ് എന്ന പേരുപറഞ്ഞു എങ്ങനേയും കല്യാണംകഴിച്ചു അടിച്ചോണ്ടുപോകുവാൻ തക്കംപാർത്തു ഇരിക്കുന്നവൻ അല്ലായിരുന്നോ അവൻ. സ്വന്തം പെങ്ങളെമോളെ കല്യാണം കഴിക്കാൻ പോകുന്നതറിഞ്ഞു, അതിന് കൂട്ടുനിൽക്കാതെ, അവനെ വീട്ടീന്ന് അടിച്ചുപുറത്താക്കി...അവളെ വേറെ ചെറുക്കനെകൊണ്ട് കല്യാണം കഴിപ്പിച്ചയച്ചതാ അവനെ ഉണ്ടാക്കിയ തന്ത പോലും !. എന്നിട്ട്, ആ അവനു വേണ്ടിയാ നീ സ്വന്തം ഭർത്താവിനെ ചവുട്ടി പുറത്താക്കുന്നെ എന്നോർത്തോ നീ !. എന്നിട്ട്, ആ തന്ത അറിയാതാ...കെട്ടി സ്വസ്‌ഥമായി...കുടുംബമായി താമസിച്ച മകളെ ചേച്ചീയും അനിയനും ചേർന്ന് വിളിച്ചിറക്കി, ഡൈവോഴ്‌സ് ചെയ്യിച്ചു, മകളെ സ്വന്തം അനിയന് കാഴ്ചവച്ചു കൊടുക്കുന്നത്
💬 Comments
View all comments