Chapter Title : പാവക്കൂത്ത് 2 [MK]
മുഴങ്ങിക്കേട്ടു,,,
ഒരു സംശയത്തോടെ മുറി വാതിലിലേക്ക് ഉറ്റു നോക്കുന്ന മാനസിക്കും, ദത്തനും മായ പെട്ടെന്നു ഉത്തരം നൽകി,,,
ഓഹ്,, അത് നമുക്കുള്ള ലഞ്ച് ആയിരിക്കും,, സമയം ലഭിക്കാൻ വേണ്ടി ഞാൻ ലഞ്ച് ഇങ്ങോട്ടു ഓർഡർ ചെയ്തിരുന്നു,,,
ഒരു ട്രോളിയിൽ അവർക്കുള്ള ഭക്ഷണവുമായി വന്ന ആ ചെരുപ്പുക്കാരൻ തീന്മേശയിൽ പ്ളേറ്റുകളും, ഭക്ഷണ വിഭവങ്ങളും നിരത്തുമ്പോയേക്കും അവർ എല്ലാവരും ആ മേശയ്ക്കു ചുറ്റും ഇരിപ്പ് ഉറപ്പിച്ചിരുന്നു,,,
""പെയിന്റ്റിങ്സ്"" പെട്ടെന്നായിരുന്നു അവിടുത്തെ ആ നിശബ്ദതയെ തകർത്തു കൊണ്ട് മാനസിയുടെ വായിൽ നിന്നും ആ വാക്ക് പുറത്തേക്കു വന്നത്,,,
"സോറി മാം,, എനിക്ക് മനസ്സിലായില്ല,," മാനസി തന്നോട് എന്തെങ്കിലും പറഞ്ഞതായിരിക്കും എന്ന് കരുതി ആ വെയിറ്റർ താഴ്മയോടെ പറഞ്ഞു,,
എന്നാൽ മാനസി ആ വെയിറ്റർ പയ്യനെ തീർത്തും അവഗണിച്ചു കൊണ്ട് ദത്തൻറെ നേർക്ക് നോക്കിക്കൊണ്ടു പറഞ്ഞു,,
""പെയിന്റ്റിങ്സ്"" തീർച്ചയായും അതായിരിക്കും ഞാൻ കൂടുതൽ കാശ് കയ്യിൽ വന്നാൽ വാങ്ങിക്കാൻ പോകുന്നത്,,, ഒരുപാട് നല്ല പെയിൻന്റിങ്‌സ് അല്ലെങ്കിൽ ഒരു മ്യൂസിയം തന്നെ,, മാനസി വാചാലയായി,,,
ബ്രില്ലിയൻറ്റ്!! ഇതായിരുന്നു,, ഇങ്ങനെ ഒരു ഉത്തരമായിരുന്നു ഞാനും മാനസിയിൽ നിന്നും പ്രതീക്ഷിക്കുന്നത് (ദത്തൻ നിറപുഞ്ചിരിയോടെ പറഞ്ഞു) ഒപ്പം അഭിനന്താർഹമായി മാനസിയുടെ ഷോൾഡറിൽ രണ്ടു തട്ടു തട്ടുകയും ചെയ്തു !!
ആദ്യത്തെ ഉത്തരത്തിൽ തന്നെ പുച്ഛിച്ച ദത്തൻ തൻ്റെ ഇപ്പോഴത്തെ ഉത്തരത്തിനു തന്നെ പ്രശംസിച്ചപ്പോൾ മാനസിക്ക് അതിയായ സന്തോഷം തോന്നി,, സ്വയം മതിപ്പു തോന്നി!!
സൊ,, യു ആർ എൻ ആർട്ടിസ്ററ്?? ദത്തൻ മാനസിയോടായി കൗതുകത്തോടെ ചോദിച്ചു,,,
ഏയ്,, അങ്ങനെ ഒരു ആർട്ടിസ്റ്റ് എന്നൊന്നും പറയാൻ ആയിട്ടില്ല (ചെറു നാണത്തിൽ
💬 Comments
View all comments