Chapter Title : പാവക്കൂത്ത് 2 [MK]
സംസാരം കേട്ട് ചിലപ്പോ മോൾ ഉണരും,, അവൾക്കു കാലത്തു സ്കൂൾ ഉള്ളതാ,, അതിനെ ഉണർത്തണ്ട,,
പിന്നെ, ഹർഷൻ വരുമ്പോൾ ഈ മുറിയുടെ വാതിലും ഒന്ന് ചേർത്ത് അടച്ചേക്കു,,, (മുറി വിട്ടു പുറത്തേക്കു ഇറങ്ങുന്നതിനിടയിൽ മാനസി കൂട്ടിച്ചേർത്തു)
തന്നോട് ഗർവിച്ചു മാനസി മുറിക്ക് പുറത്തേക്കു ഇറങ്ങിയതും, ഹർഷൻ ഒന്ന് നെടുവീർപ്പ് വിട്ടു,, പിന്നെ അൽപ സമയത്തിന് ശേഷം ഹർഷനും മുറിക്ക് വെളിയിൽ ഇറങ്ങി, തന്നെ കാത്തു നിൽക്കുന്ന മാനസിയുടെ അടുത്തേക്ക് ചെന്നു,,, മാനസി ആവശ്യപ്പെട്ടപോലെ കതകു ചേർത്ത് അടക്കാനും അയാൾ മറന്നില്ല,,,
എന്താ നിങ്ങളുടെ പ്രശ്നം???
ഹർഷൻ തൻ്റെ അടുത്തെത്തിയതും അല്പം ഒച്ച എടുത്തായിരുന്നു മാനസി അത് ചോദിച്ചത്,,,
എനിക്ക് എന്ത് പ്രശ്നം?? ഹർഷൻ സംയമനം പാലിച്ചു കൊണ്ട് ചോദിച്ചു,,,
മാനസി തൻ്റെ ദേഷ്യം കടിച്ചമർത്തി പല്ലിറുമ്മിക്കൊണ്ട് സംസാരിച്ചു തുടങ്ങി,,,
ഹർഷൻ!! ഞാൻ നിങ്ങളുടെ ജീവിതത്തിലെ അടക്കവും, ചിട്ടയും, തത്വ ചിന്തകളും എല്ലാം മാനിക്കുന്നു,, പക്ഷെ നിങ്ങൾ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്,, ഇവിടുത്തെ മാസച്ചിലവ് എങ്ങനെയാ നടക്കുന്നെ എന്ന കാര്യം,,,
നിങ്ങൾ നിങ്ങളുടെ ചാരിറ്റിയും, പൊതു പ്രവർത്തനവും എല്ലാം കഴിഞ്ഞു തുച്ഛമായ ബാക്കി ശമ്പളം എന്നെ ഏല്പിക്കും,, അതുകൊണ്ടു ഞാൻ രണ്ടറ്റം എങ്ങനെയാ മുട്ടിക്കുന്നേ എന്ന് നിങ്ങൾ എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? നമുക്ക് തന്നെ കഷ്ട്ടിച്ചു കഴിഞ്ഞു പോകാൻ ഉള്ള ചിലവിൽ നിന്നും ഒന്നരാടം ദിവസം നിങ്ങളുടെ കൂട്ടുകാർക്കും വെച്ച് വിളമ്പിക്കൊടുക്കണം,,,
മാനസി,, എൻ്റെ കൂട്ടുകാർ വരുന്നത്,,, അതിഥി ദേവോ,, (മാനസി പറയുന്നതിനിടയിൽ ഹർഷൻ കയറി സംസാരിക്കാൻ ശ്രമിച്ചെങ്കിലും മാനസി വിട്ടുകൊടുത്തില്ല)
അതെ,, അതെ,, അതിഥി ദേവോ ഭവാ,,, ഇതൊക്കെ
💬 Comments
View all comments