0%

Chapter Title : പാവക്കൂത്ത്‌ 2 [MK]

Author : Kambikathakal Read All Parts 490

ഞാനും കുറേ കേട്ടിട്ടുണ്ട്,,, പക്ഷെ 'ചാരിറ്റി സ്റ്റാർട്സ് ഫ്രം ഹോം' എന്ന ഇംഗ്ലീഷ് വാക്യം നിങ്ങൾ എപ്പോയെങ്കിലും കേട്ടിട്ടുണ്ടോ???

മാനസിയുടെ മൊത്തത്തിലുള്ള ഭാവവും, സംസാര ഭാഷയും കണ്ടപ്പോൾ ഹർഷൻ മൗനം പാലിച്ചു,, അതിനു രണ്ടു കാരണങ്ങൾ ഉണ്ട്,,

ഒന്ന്: എന്തിന്റെ പേരിൽ ആയാലും മാനസിയുമായി അതിരുവിട്ടു തർക്കിച്ചു സംസാരിക്കാൻ ഹർഷൻ നിൽക്കാറില്ല (സ്നേഹം ഉള്ളത് കൊണ്ട് തന്നെ).

രണ്ടു: ഇപ്പോൾ മാനസി പറയുന്ന കാര്യങ്ങൾ ശരിയാണ് എന്ന തിരിച്ചറിവ്,,

മാനസി തുടർന്നു,,,

നിങ്ങൾ എന്താ പറഞ്ഞത് ?? ഞാൻ തമ്പുരാട്ടി ആണെന്നോ?? നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന ജീവിത സൗകര്യങ്ങളിൽ ഞാൻ ഹാപ്പി അല്ലെന്നോ?? എനിക്ക് പണക്കൊതി ആണെന്നോ??

നിങ്ങൾ തരുന്ന ജീവിത സൗകര്യത്തിൻറെ കാര്യങ്ങളെ പറ്റിയൊന്നും ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല ഹർഷൻ,, എനിക്ക് ഇപ്പോൾ അങ്ങനെ ആഗ്രഹങ്ങളോ, മോഹങ്ങളോ ഒന്നും തന്നെയില്ല,,, പക്ഷെ നമ്മുടെ മോൾ,,

ഹർഷൻ എന്നാണ് നമ്മുടെ മോൾക്ക് അവസാനമായി പുതിയ ഒരു ഉടുപ്പ് വാങ്ങിച്ചു കൊടുത്തതു?? ഒരു കളിപ്പാട്ടം?? പോട്ടെ,, അവൾക്കു ഇഷ്ടപ്പെട്ട നല്ല ഒരു ഭക്ഷണം ??

മാനസിയുടെ ശരങ്ങൾ പോലെയുള്ള ചോദ്യങ്ങൾക്കു മുന്നിൽ തല കുനിച്ചു നിക്കയല്ലാതെ ഹർഷനു,, ഒരു മറുപടിയും ഉണ്ടായിരുന്നില്ല,,,

എൻ്റെ കാര്യങ്ങൾ വിട്ടേക്ക്,, പക്ഷെ എൻ്റെ മോൾക്ക് അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം എന്ന ഒരു മോഹം എനിക്കുണ്ട്, അത് ഒരു 'അമ്മ എന്ന നിലയിൽ എൻ്റെ ഉത്തരവാദിത്തമാണ്,,, അതിനു എനിക്ക് സ്വന്തമായ ഒരു ജോലിയും അതിൽ നിന്ന് വരുന്ന ശമ്പളവും ആവഷ്യമാണ്,, ഇതിനു നിങ്ങൾ 'പണക്കൊതി' എന്നാണ് വ്യാഖ്യാനം കൊടുക്കുന്നതെങ്കിൽ,, അതെ എനിക്ക് പണക്കൊതി തന്നെയാണ്!!

💬 Comments

View all comments