0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 17 [രജപുത്രൻ]

സ്റ്റേഷനിലെ സാറുമ്മാരോക്കെ എന്റെ വേണ്ടപ്പെട്ടവരാന്നും അറിയാലോ,,,,, ഇവിടെ കിടന്ന് ലഹള ണ്ടാക്കണേന് അവരെ കൊണ്ട് ചാർജ്യും എഴുതിപ്പിക്കും ഞാൻ,,,,,,....... അത് കേട്ടപ്പോൾ പെട്ടന്നവർ ലഹള നിർത്തി എല്ലാരും ഒരു സെറ്റായിട്ടെന്നോട് : ടാ ദിലീ,,,,, കൊറേ നാളായി നീ യീ നാട്ടുകാരുടെ മേലെ കേറുന്നു,,,,, ഇപ്പൊ നിന്റെ സമയാ,,,,, ഇവിടെ ള്ള പോലീസും പട്ടാളും നിന്റെ കൂട്യാവും,,,, പക്ഷെ ഒരു നാള് നീയും ഒറ്റപ്പെടും,,,, അന്ന് നിന്റെ കയ്യിലെ ഈ പണം കൊണ്ട് പോലും ഒരു ചുക്കും നടക്കില്ലാ,,,,, ഓർത്തോ അന്ന് ഞങ്ങടെ ദിവസം,,, ആ ദിവസം ഞങ്ങളിതിന് പലിശേം മൊതലും തീർത്തു കണക്ക് തീർക്കും,,,,,,...... ഞാനപ്പോൾ പുച്ഛിച്ചുകൊണ്ടവരോട് പോടാ പോടാ,,,,, പോയി തരത്യേ കേറി കളിക്കെടാ,,,,,, നിന്റൊക്കെ വീട്ടിലെ പഴംപുരാണം ഞാൻ വിളമ്പാൻ തുടങ്യാ പിന്നെ,,,,,, നീയൊന്നും പിന്നെ ഈ നാട്ടിലേ കാണില്ല ,,,,, ...... ഞാനത് പറഞ്ഞപ്പോൾ അവരെല്ലാം പെട്ടന്ന് നിശബ്ദമായി... അതിലെ പലരുടെയും വീടിന്റെ ആധാരം എന്റെ കയ്യിലുണ്ടായിരുന്നു അതാണ് കാരണം.... പിന്നെ അവരെല്ലാം എന്നെ നോക്കികൊണ്ട് അവിടെ നിന്ന് പോകുന്നു........ അവരെല്ലാം പോയപ്പോ കേശവേട്ടനെന്നോട് : ഇപ്പൊ അതും ആയി,,,,, നീയിതെന്ത് ഭാവിച്ചാ ദിലീ,,,,, നാട്ടിലുള്ളോരൊക്കെ പിണക്കണേ,,,,, നാളെ ഒരാവശ്യം വന്നാ ഇവരൊക്കെ നിന്നെ തിരിഞ്ഞ് കൊത്തും ട്ടോ,,, അതോർത്തു വെച്ചോ നീ,,,,..... ഞാനപ്പോൾ കേശവേട്ടനോട് : പിന്നെ പിന്നെ ഈ നാറികളെ കൊണ്ടല്ലേ ഉപകാരം,,,,,,, ഇവന്മാർക്ക് കുടിച്ചു കൂത്താടി നടക്കാൻ എന്റെ കാശ് വേണം,,,,, അതും വാങ്ങി വെച്ചോണ്ട് അവര് പറയണേ കേട്ടില്ലേ,,,,,...... കേശവേട്ടൻ : അവര് പറഞ്ഞേല് സത്യല്ലേ

💬 Comments

View all comments