0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 18 [രജപുത്രൻ]

നഴ്സുമാരും വന്ന് പെട്ടന്നവളെ ചെക് അപ് ചെയ്യുന്നു......

ആ സമയത്ത് ഒരു നേഴ്സ് ക്യാഷ്വാലിറ്റിക്കു പുറത്തേക്കു വന്ന് എന്നെയും കൂട്ടികൊണ്ട് പോകുന്നു.....

എന്നിട്ടെന്നിൽ നിന്ന് സെലിൻ എന്ന രോഗിയുടെ പേരും വയസ്സും അഡ്രസ്സും കുറിച്ചെടുക്കുന്നു......

എന്നാൽ ഞാനാ സമയത്ത് സെലിന്റെ പേര് പറഞ്ഞ് അവളുടെ അഡ്രെസ്സ് w/ o എന്റെ അഡ്രസ്സാക്കി ഞാനവർക്ക് പറഞ്ഞുകൊടുക്കുന്നു......

അല്പസമയം കഴിഞ്ഞ് ഡോക്ടർ എന്നെ ക്യാഷ്വാലിറ്റിക്കുള്ളിലേക്ക് വിളിക്കുമ്പോൾ ഞാനങ്ങോട്ടു ആ ക്യാഷ്വാലിറ്റി റൂമിലേക്ക് കയറി പോകുന്നു .....

ഞാനവിടെ ആ ക്യാഷ്വാലിറ്റിക്കകത്തു കയറിയപ്പോൾ അവിടെ ബെഡിൽ,,,,,,,, കണ്ണുകൾ തുറന്ന് പിടിച്ച് വായ മൊത്തത്തിൽ തുറന്ന് അനങ്ങാതെ കിടക്കുന്ന സെലിനെ കാണുന്നു.......

ഞാനവളെ കണ്ടു പരിഭ്രമിച്ചു അവളെ നോക്കി നിൽക്കുമ്പോൾ,,,,,, ഡോക്ടറെന്നോട് : വാട്ട് സ് യുവർ നെയിം?

ഞാൻ: ദിലീപ്,,,,,.......

ഡോക്ടറപ്പോൾ ഒന്ന് നെടുവീർപ്പിട്ടുകൊണ്ടെന്നോട് : സോറി മിസ്റ്റർ ദിലീപ്,,,, ഞങ്ങൾക്കിനി ഒന്നും ചെയ്യാനില്ല,,,,......

ഡോക്ടറത് പറഞ്ഞപ്പോൾ ഞാൻ ഷോക്കായി അവളെ തന്നെ നോക്കികൊണ്ട് നിശബ്ദമായി അവിടെ നിൽക്കുകയായിരുന്നു.....

എന്റെ യാ നിൽപ്പ് കണ്ടിട്ട് പെട്ടന്ന് ഡോക്ടറെന്റെ അടുത്ത് വന്ന് എന്റെ തോളിൽ തട്ടിയിട്ടെന്നോട് : പ്ലീസ് ദിലീപ്,,,,, ജീവിതം ഇങ്ങനൊക്കെയാണ്,,,
ചില നിമിഷങ്ങളിൽ നമ്മൾ യാഥാർഥ്യത്തോട് പൊരുത്തപെടാൻ ശ്രമിക്കണം,,,,,......

ആ സമയത്ത് ഞാനെന്റെ മുഖം തിരിച്ച് ഡോക്ടറെ നോക്കികൊണ്ട് : ഇത് പക്ഷെ അങ്ങനല്ലാ ഡോക്ടർ,,,,
അവളെത്താൻ പറഞ്ഞ സമയത്ത് ഞാനെത്തി ചേർന്നിരുന്നെങ്കിൽ ഇന്നവളുടെ ജീവനെനിക് രക്ഷിക്കാൻ സാധിച്ചേനെ,,,,
ഇതിന്റെ യെല്ലാം കാരണക്കാരൻ ഞാനാണ് ഡോക്ടർ,,,,,,
ഞാൻ മാത്രം......

അതും പറഞ്ഞ് കൊണ്ട് ഞാൻ ഡോക്ടറുടെ കയ്യിൽ പിടിച്ച് കരയുന്നു.....

💬 Comments

View all comments