0%

Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]

നേരം വിളിച്ചൂന്നറിയോ?നീയിന്നലെ ഫോണെടുക്കാണ്ടായപ്പോൾ ഞാനിന്നലെ എത്ര മാത്രം വിഷമിച്ചൂന്നറിയോ?

ഞാനപ്പോൾ എന്റെ വലതുകൈകൊണ്ട് അവളുടെ താടിയിൽ പിടിച്ചു മുഖമൊന്നു ഉയർത്തി പിടിപ്പിച്ചു കൊണ്ട് :ഞാനിന്നലെ എന്തിനാ പോയെന്നു നിനക്കറിയില്ലേ പപ്പി,,,, നമ്മുടെ കല്യാണം നടത്താൻ വേണ്ടിട്ടുള്ള കാര്യത്തിനല്ലേ ഞാൻ പോയത്,,, പിന്നെന്തിനാ നീയെന്നോട് പിണങ്ങണെ എന്റെ സുന്ദരി

അന്നേരം അവൾ മുഖമൊന്നുയർത്തിയപ്പോൾ അവളുടെ ചുണ്ടിണകൾ എന്റെ ചുണ്ടിണകളിൽ ഉരച്ചു കൊണ്ട് :എനിക്കറിയാം ദിലീ,,,, എന്നാലും നീയിന്നലെ രാത്രി എന്റെ കൂടെ ഇല്ലാണ്ടായപ്പോൾ എനിക്കെന്തോ പോലെ ആയി,,,, നിന്റെയീ നെഞ്ചില് തല വെച്ചു കിടന്നുറങ്ങാൻ പറ്റാണ്ടായപ്പോൾ എനിക്കെന്തോ ഭ്രാന്തായപോലെയായി,, ആ സമയത്തൊക്കെ എന്റെ നെഞ്ചിന്റുള്ളില് തീ കത്തുന്നപോലെയായിരുന്നു,,,, എനിക്കെന്തോ ഒരു പേടിപോലെ ?

ഞാനപ്പോൾ :എന്തിനു? എന്തിനാന്റെ പെണ്ണ് പേടിക്കണേ?

അവളപ്പോൾ ഒന്നു വീർപ്പുമുട്ടികൊണ്ട് :എന്തിനാന്നു ചോദിച്ചാൽ,,,,,

ഞാൻ :ഹ്മം പറയെടി പെണ്ണെ,,,, നിനക്കെന്തും എന്നോട് പറയാലോ

അവളപ്പോൾ ഒന്നുകൂടി പരുങ്ങികൊണ്ട് മൂളികൊണ്ടു നിൽക്കുന്നു

ഞാനപ്പോൾ :ഹ്മം പറയെടി പെണ്ണെ പേടിക്കാതെ

അവളൊന്നും കൂടി പരുങ്ങികൊണ്ടു ഒരല്പംആശ്വാസത്തോടെ :എന്തെന്നറിയില്ല ദിലീ,,, ഇന്നലെ നീ രാത്രി വരാതായപ്പോൾ,,,, നീ വേറെ ആരേലും കൂടെ എന്തേലും അങ്ങനെന്തൊക്കെയോ മനസ്സിനുള്ളിൽ തോന്നി പോയി

അതും പറഞ്ഞുകൊണ്ട് പെട്ടന്നവൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ മുഖംചേർത്ത് കരഞ്ഞു കൊണ്ട് നിന്നു... അവളുടെ കണ്ണീർക്കങ്ങളപ്പോൾ എന്റെ ഹൃദയത്തിലേക്ക് ഒലിച്ചു വന്നുകൊണ്ടിരുന്നു.....എന്നാലും അവളങ്ങനെ പറഞ്ഞപ്പോൾ,, അവളുടെ കണ്ണീർതുള്ളികളാൽ എന്റെ ഹൃദയത്തിന്റെ മിടിപ്പിന് വേഗത്തിൽ വേഗത്തിൽ അടിച്ചുകൊണ്ടിരിക്കുകയും ചെയ്തു..... ഞാനവളെ എന്നിലേക്ക്‌ ഒന്നുകൂടി ചേർത്തു കെട്ടിപിടിച്ചു,,,,,

അങ്ങനെ ചേർത്തു പിടിക്കുമ്പോളും എന്റെ മനസ്സിലപ്പോൾ ഇന്നലെ സിസിലിയും സെലിനും ആയി

💬 Comments

View all comments