Chapter Title : പദ്മയിൽ ആറാടി ഞാൻ 8 [രജപുത്രൻ]
കൂട്ടി വായിക്കുമ്പോൾ അവളെന്നെ ശെരിക്കും പറ്റിക്കാണൊ എന്നെനിക്കു സംശയമായി.....
വീട്ടിലെത്തിയിട്ടും ആ രാത്രി എന്നിലെ ചിന്താ വലയത്തിൽ പപ്പിയേ കുറിച്ചുള്ള സംശയങ്ങൾ പെരുകി കൊണ്ടിരിക്കയിരുന്നു...അന്നാ രാത്രിയിൽ പപ്പിയെ കുറിച്ച് ആലോചിച്ചു എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.... മനസ്സിലെവിടെയോ ആരോടും ഇതുവരെ തോന്നാത്തൊരു വികാരം.. അതുമൂലം എന്റെ മനസ്സിനുള്ളിലൊരു ആതി....
മാത്രമല്ല ഇത്ര നേരായിട്ടും അവളെന്നെ വിളിക്കാതെ ആയപ്പോളും ആ ആതി എന്റെ മനസ്സിലാകെ പിരിമുറുക്കം ഉണ്ടാക്കി തുടങ്ങി.... അതുകൊണ്ട് തന്നെ അവളെ കുറിച്ച് എന്തായാലും അറിയണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു .. (6p)പിന്നീടുള്ള രണ്ടു മൂന്ന് ദിവസങ്ങളിൽ ഞാൻ പപ്പിയെ കുറിച്ച് രഹസ്യമായി അന്വേഷിച്ചപ്പോൾ,,കേശവേട്ടൻ പറഞ്ഞത് സത്യമാണെന്നും,,നിഷ നാരായണേട്ടന്റെ മകളല്ലെന്നും അറിഞ്ഞു..
മാത്രമല്ല പപ്പി ബോംബെല് പലരുമായി വഴിവിട്ട ബന്ധമായതുകൊണ്ടാണ് അവരെ നാട്ടിലേക്കു അയച്ചതെന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു... ആ അറിവുകളെല്ലാം എനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു..കാരണം മറ്റുള്ളവരിൽ നിന്നു ഞാൻ പപ്പിയെ ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും ഇഷ്ടപ്പെട്ടിരുന്നു.. അതുകൊണ്ട് തന്നെ എന്റെ ഹൃദയത്തിനു അത് വല്ലാത്തൊരു വേദനയായിരുന്നു.. ഒടുവിൽ ഞാനെന്റെ മനസ്സിന്റെ വിഷമം കേശവേട്ടനുമായി പങ്കു വെച്ചപ്പോൾ,,,
കേശവേട്ടനിൽ നിന്നു വേറൊരു മറുപടിയും കിട്ടി ""അവൾക്കങ്ങനെ സ്ഥിരം ഒരാള് ഇല്ലെന്നും,,, ആരെങ്കിലും കിട്ടി അയാളെ ഉപയോഗിച്ച ശേഷം പിന്നെ അവളായി തന്നെ ഒഴിവാക്കുമെന്നും പറഞ്ഞു """... കേശവേട്ടനത് ആശ്വസിപ്പിക്കാൻ പറഞ്ഞതാണെങ്കിലും എനിക്കതു വല്ലാത്തൊരു വേദനയായിരുന്നു കാരണം കഴിഞ്ഞ മൂന്നാലു ദിവസായി ഒരു തവണ പോലും പപ്പി എന്നെ വിളിച്ചിരുന്നില്ല,,,,
അതുകൊണ്ട് തന്നെ കേശവേട്ടൻ പറഞ്ഞത് പോലെ അവളെന്നെ ഒഴിവാക്കുകയാണെന്ന് എനിക്ക് മനസ്സിലായി.. പണ്ടൊരിക്കൽ കോളേജ് കാലഘട്ടത്തിൽ ഒരുത്തിയെ
💬 Comments
View all comments