0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

വിളമ്പി.

ആ ഉരുണ്ട കണ്ണുകളിൽ അപ്പോൾ ദേഷ്യമല്ല, ഒരു വല്ലാത്ത കുസൃതിയായിരുന്നു.

​പക്ഷേ ഞാൻ ഒരു വലിയ ഉരുള ബിരിയാണി വായിലേക്ക് വെച്ചതും സംഗതി പാളി!

ആ ബിരിയാണിയുടെ അടിയിൽ അവൾ പതുക്കെ ഒളിപ്പിച്ചു വെച്ച മൂന്നാല് പച്ചമുളക് എന്റെ പല്ലിനിടയിൽ പെട്ടു. കറ പറ യെന്നു കടിച്ചു!

​എന്റെ കണ്ണ് തള്ളി, ചെവിയിലൂടെ പുക ഉയർന്നു.

മുഖം ആ ബ്രസീൽ മുറിയിലെ മഞ്ഞ ചുവരിനേക്കാൾ വലിയ മഞ്ഞയായി മാറി. എനിക്ക് വെള്ളം വേണം എന്ന് പറയാൻ പോലും പറ്റുന്നില്ല!

​അനു പതുക്കെ എഴുന്നേറ്റ് ആ ടേബിളിന് നടുക്ക് വച്ചിരുന്ന പൈനാപ്പിൾ ലൈം ജ്യൂസിന്റെ ഗ്ലാസ് എന്റെ നേരെ നീട്ടി.

"എന്താടാ... എരിഞ്ഞോ? സാരമില്ല, ഈ പൈനാപ്പിൾ ലൈം കുടിക്ക്. എരിവ് മാറിക്കോളും!"

​ഞാൻ അവളെയൊന്ന് രൂക്ഷമായി നോക്കി. അവൾ അടുത്തു വന്നു എന്റെ ചെവിയിൽ വീണ്ടും മന്ത്രിച്ചു:

"ഇത് നീ നേരത്തെ ആ ചുമരിൽ ഒഴുക്കിയ ജ്യൂസിന്റെ ബാക്കിയാ. ഇതിപ്പോ നിന്റെ വയറ്റിലേക്ക് തന്നെ പോകട്ടെ!"

​ഞാൻ ആ ജ്യൂസ് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അവളുടെ ആ ഉരുണ്ട കണ്ണുകളിലേക്ക് നോക്കി ഞാൻ മനസ്സിൽ പറഞ്ഞു,

ഇവൾ എന്താ ഇങ്ങനെ.. എന്നെ മുന്നേ അറിയുന്നപോലെ ഉള്ള രീതിയിൽ ഉള്ള പ്രതികാരങ്ങൾ...!!

'ഇവളെക്കൊണ്ട് ഞാൻ തോൽക്കില്ല... അടുത്ത പണി വരുന്നുണ്ട് മോളെ!'

പച്ചമുളകിന്റെ എരിവ് തലച്ചോറിലേക്ക് ഇരച്ചുകയറിയപ്പോൾ എന്റെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി.

അനു അവിടെയിരുന്ന് ആസ്വദിച്ചു ചിരിക്കുകയാണ്.

"എങ്ങനെയുണ്ട്? ബിരിയാണി നല്ല സ്പൈസി ആണല്ലേ?"

അവൾ ചോദിച്ചു.

​ഞാൻ മനസ്സിനെ നിയന്ത്രിച്ചു.

💬 Comments

View all comments