0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഇരുന്നു. ഇടയ്ക്ക് എന്നെ നോക്കി ആ ഉരുണ്ട കണ്ണുകൾ ഒന്ന് മിഴിപ്പിക്കും, പിന്നെ ചുണ്ടിലൊരു കള്ളച്ചിരി.

​ഞാൻ പതുക്കെ ബിരിയാണി കഴിക്കുന്നതിനിടയിൽ ആകെ വണ്ടർ അടിച്ചു പോയി.

​ഇവളിതെന്താ ഇത്ര അടുപ്പം?

​സത്യം പറഞ്ഞാൽ, ഇന്ന് ഈ വീട്ടിൽ വന്നത് മുതൽ തുടങ്ങിയതാ. ആദ്യത്തെ ആ പൈനാപ്പിൾ ലൈം ചോദ്യം മുതൽ, അടുക്കളയിലെ ആ വെള്ളം തെറിപ്പിക്കലും, ചുമര് തുടപ്പിക്കലും, ഇപ്പോൾ ഈ ബിരിയാണിയിലെ പച്ചമുളക് പണി വരെ!

സാധാരണ ഏതെങ്കിലും പെണ്ണായിരുന്നെങ്കിൽ ഒന്നുകിൽ മിണ്ടില്ല, അല്ലെങ്കിൽ പരാതി പറയും. ഇതിപ്പോ ഇവൾ എന്റെ കൂടെ ഇരുന്നു 'തമ്മിൽ തല്ലി' ആഘോഷിക്കുകയാണ്.

​ഒരു നിമിഷം ഞാൻ ഗൗരവത്തിൽ ചിന്തിച്ചു.

​പെട്ടെന്ന് അനു എന്റെ അടുത്തേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. അവളുടെ കയ്യിലിരുന്ന ഫോണിൽ ഒരു ഫോട്ടോ കാണിച്ചു തന്നു.

​"ഇത് കണ്ടോ...?"

​ഞാൻ നോക്കിയപ്പോൾ ഞെട്ടിപ്പോയി! പണ്ട് എപ്പോഴോ ചേച്ചിയുടെ കൂടെ  നിൽക്കുന്ന എന്റെ ഒരു പഴയ ഫോട്ടോ. അതിൽ ഞാൻ നല്ല ഒന്നാന്തരം 'കോമഡി' ലുക്കിലാണ്.

​"ഈ ഫോട്ടോ കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ, ഈ കഥാപാത്രത്തിനെ ഒന്ന് കിട്ടിയെങ്കിൽ നന്നായി കളിയാക്കാം മായിരുന്നു എന്ന്. പക്ഷേ നേരിട്ട് കണ്ടപ്പോൾ ഫോട്ടോയേക്കാൾ വലിയ കോമഡിയാണല്ലോ താൻ!"

​അവൾ ചിരിച്ചുകൊണ്ട് ആ ഫോട്ടോ ഫോണിൽ നിന്ന് മായ്ച്ചു കളയുന്നത് പോലെ കാണിച്ചു. എന്നിട്ട് എന്നെ നോക്കി കണ്ണ് ചിമ്മി.

​എന്റെ വണ്ടർ അടി പിന്നെയും കൂടി. അളിയന്റെ പഴയ ആൽബത്തിൽ എന്നെ തപ്പിപ്പിടിച്ചു നോക്കിയെന്നുണ്ടെങ്കിൽ സംഗതിയിൽ എന്തോ 'കെമിസ്ട്രി' ഒളിഞ്ഞിരിപ്പുണ്ട്.

ഇവളുടെ ഈ തല്ലും കുസൃതിയുമൊക്കെ ഒരു പ്രത്യേകതരം സ്നേഹപ്രകടനം ആണോ?

പൈനാപ്പിളിന്റെ പുറംഭാഗം മുള്ള് നിറഞ്ഞതാണെങ്കിലും അകത്ത് നല്ല മധുരമാണെന്ന് പറയുന്നത് ഇവളെ ഉദ്ദേശിച്ചാണോ?

​ഞാൻ ആലോചിച്ചു നിൽക്കുന്നത് കണ്ട് അവൾ മെല്ലെ ചോദിച്ചു:

"എന്താ... ആകെ വണ്ടർ അടിച്ചോ? സിലിംഗ് നോക്കി നിൽക്കുന്നത് പോലെ എന്റെ മുഖത്തേക്ക് നോക്കി നിൽക്കണ്ട. കഴിച്ച് എഴുന്നേൽക്കാൻ നോക്ക്!"

​അവളുടെ ആ വിളിയിൽ ഒരു വല്ലാത്ത അധികാരമുണ്ടായിരുന്നു. ഞാൻ വിചാരിച്ചതിനേക്കാൾ വലിയൊരു 'ഡിസൈൻ' ആയിട്ടാണ് അനു എന്റെ ജീവിതത്തിലേക്ക് കയറി വരാൻ പോകുന്നത്

💬 Comments

View all comments