0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നിന്നെക്കൊണ്ട് ഈ വീട് മൊത്തം മഞ്ഞയടിപ്പിക്കും!"

​ഞങ്ങൾ തമ്മിലുള്ള ഈ പാരവെപ്പും ഉരസലും കണ്ട് വാതിൽക്കൽ നിന്നിരുന്ന അളിയൻ പതിയെ ചിരിക്കുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആ വിലകൂടിയ ഏഷ്യൻ പെയിന്റ് അടിച്ച മഞ്ഞച്ചുമര് വീണ്ടും തിളങ്ങാൻ തുടങ്ങി.

ഇടയ്ക്ക് അവളുടെ കൈവിരലുകൾ എന്റെ കൈയ്യിൽ തട്ടിയപ്പോൾ ആ പഴയ 'ഷോക്ക്' വീണ്ടും അടിച്ചു.

ദേഷ്യമാണോ പ്രണയമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു വല്ലാത്ത അവസ്ഥ!

​ചുമര് വൃത്തിയായതും അനു ഒന്ന് കിതച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു.

"ഇനി മേലാൽ എന്റെ കയ്യിൽ നിന്ന് ജ്യൂസ് ചോദിച്ചു വരരുത്, കേട്ടല്ലോ?"

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

"പൈനാപ്പിൾ ലൈം വേണ്ട... പകരം ആ ഉരുണ്ട കണ്ണിലെ കുറച്ച് പുളി മതി, അതിന് നല്ല ടേസ്റ്റാ!"

​അതുകേട്ടതും അവളുടെ മുഖം ഒന്ന് ചുവന്നു. ദേഷ്യം വന്നതാണോ അതോ നാണം വന്നതാണോ എന്ന് എനിക്ക് മനസ്സിലായില്ല. അവൾ വേഗം ബക്കറ്റും എടുത്ത് അടുക്കളയിലേക്ക് ഓടി.

സമയം പോയത് അറിയുന്നുണ്ടായില്ല..പുറത്തു ബിരിയാണി മണം മൂക്കിലേക്ക് അടിച്ചതോടെ എന്റെ വയറ്റിൽ 'വിശപ്പിന്റെ വിപ്ലവം' തന്നെ തുടങ്ങി.

പൈനാപ്പിൾ കറ കളഞ്ഞ ക്ഷീണം തീർക്കാൻ ഒരു വലിയ ലെഗ് പീസും നോക്കി ഞാൻ ബിരിയാണി ചെമ്പിന് അടുത്തേക്ക് നീങ്ങി.

​അളിയൻ എനിക്കൊരു സ്പെഷ്യൽ പ്ലേറ്റ് തന്നെ തന്നു.

"കഴിക്ക് അളിയാ, നീ ഇന്ന് കുറെ കഷ്ടപ്പെട്ടതല്ലേ!"

അളിയന്റെ വാക്കുകളിൽ ഒരു വല്ലാത്ത ഗൂഢാർത്ഥം ഉണ്ടായിരുന്നു.

​ഞാൻ ബിരിയാണി കഴിക്കാൻ ഇരുന്നതും, അതാ വരുന്നു അടുത്ത ബോംബ്!

അനു മെല്ലെ നടന്നു വന്ന് ടേബിളിന് മുന്നിലെ എന്റെ തൊട്ടടുത്ത

💬 Comments

View all comments