Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
വന്നത് അളിയന് അത്ര പിടിച്ചില്ല.
"രണ്ടും കൂടി കാണിച്ചു വെച്ചത് കണ്ടില്ലേ! അനുവേ, നീ തന്നെയാ ജ്യൂസ് കൊണ്ടുവന്നത്. നീയും ഇവനും കൂടി ഇത് ഇപ്പോൾത്തന്നെ തുടച്ചു വൃത്തിയാക്കണം. ഇല്ലെങ്കിൽ ഇന്ന് ആർക്കും ബിരിയാണി ഇല്ല!"
അളിയന്റെ അന്ത്യശാസനം വന്നു.
ബിരിയാണിയുടെ പേര് കേട്ടപ്പോൾ എന്റെ ചങ്ക് ഒന്ന് പിടച്ചു. അനുവാകട്ടെ, എന്നെ കടിച്ചു കീറാൻ പാകത്തിൽ നോക്കി നിൽക്കുകയാണ്.
"ദാ... പിടിക്ക്!" അനു പുതിയ ടോയ്‌ലെറ്റിലെ ഒരു വലിയ ബക്കറ്റും രണ്ട് സ്പോഞ്ചും എനിക്ക് നേരെ നീട്ടി.
ഞങ്ങൾ രണ്ടുപേരും ആ മഞ്ഞച്ചുമരിന് മുന്നിൽ അണിനിരന്നു. ആരും കാണാതെ അവൾ എന്റെ കാലിനിട്ട് ഒരു ചവിട്ട് തന്നു.
"എടാ... നിന്റെ പൈനാപ്പിൾ കളി കാരണം എന്റെ ഡ്രെസ്സിലും ജ്യൂസ് ആയി. നീ ഇത് മുഴുവൻ ഒറ്റയ്ക്ക് തുടച്ചോണം!" അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
ഞാൻ വിട്ടുകൊടുത്തില്ല.
"ഓ പിന്നേ... താനല്ലേ എന്നെ പൈപ്പ് തുറന്ന് നനച്ചത്? അതുകൊണ്ട് ഇത് തുല്യമായി വീതിക്കാം. പകുതി ചുമര് നിന്റേത്, പകുതി എന്റേത്!"
രണ്ടുപേരും കൂടി ചുമരിൽ ഉരച്ചു തുടങ്ങി.
ഇടയ്ക്ക് കൈകൾ തമ്മിൽ അറിയാതെ തട്ടും. അപ്പോഴൊക്കെ അവൾ ആ ഉരുണ്ട കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് പേടിപ്പിക്കും.
"താൻ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്? ആ സിലിംഗ് നോക്കി തുടക്ക്, അതാകുമ്പോൾ തന്റെ ടേസ്റ്റിന് പറ്റിയ ഐറ്റം ആണല്ലോ!"
ഞാൻ മെല്ലെ ഒന്ന് ചൊറിഞ്ഞു.
അവൾ പെട്ടെന്ന് സ്പോഞ്ച് വെള്ളത്തിൽ മുക്കി എന്റെ മുഖത്തേക്ക് ഒന്ന് കുടഞ്ഞു.
"കൂടുതൽ വർത്തമാനം പറയണ്ട. ഈ പൈനാപ്പിൾ കറ പോയില്ലെങ്കിൽ അളിയൻ
💬 Comments
View all comments