Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പൈനാപ്പിൾ ജ്യൂസ് വീണ് ഒരു പുതിയ 'ഡിസൈൻ' രൂപപ്പെട്ടു. അതുകണ്ട് അനുവിന്റെ കണ്ണുകൾ മുട്ടയോളം വട്ടത്തിൽ ഉരുണ്ടു.
"എന്റെ കൃഷ്ണാ... ചേട്ടന്റെ മഞ്ഞ ചുമര്!"
അവൾ അലറി.
ഞാൻ ഒന്ന് ചിരിച്ചു.
"സാരമില്ല അനുവേ.. അളിയന്റെ സിലിംഗ് ഡിസൈനുമായി ഇതിപ്പോ നല്ല മാച്ചിംഗ് ആണ്. ഒരു മോഡേൺ ആർട്ട് പോലെ തോന്നുന്നുണ്ട്!"
പക്ഷേ എന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല. ശബ്ദം കേട്ട് ഓടിവന്ന അളിയൻ ചുമരിലെ ആ 'കോലം' കണ്ടു.
"ഇതെന്താടാ.. പൈനാപ്പിൾ ചുമരിൽ പെയിന്റ് അടിച്ചതാണോ?"
അളിയന്റെ ശബ്ദം ഇടറി.
അനു എന്റെ നേരെ വിരൽ ചൂണ്ടി.
"ഇവൻ.. ഇവൻ വേണമെന്ന് വെച്ച് തട്ടിയിട്ടതാ ചേട്ടാ!"
ഞാൻ നിഷ്കളങ്കനായി മുഖം മാറ്റി.
"ഞാൻ തെന്നി വീണതാ അളിയാ.. ഈ തറയിൽ പൈനാപ്പിൾ വീണ് വഴുക്കുന്നുണ്ടായിരുന്നു. ആരാണോ അത് താഴെ കളഞ്ഞത്!"
അളിയൻ അനുവിനെ രൂക്ഷമായി നോക്കി.
അവളാണ് ജ്യൂസ് വിതരണം ചെയ്തിരുന്നത്.
അവൾ ശരിക്കും കുടുങ്ങി! അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ദേഷ്യവും ചമ്മലും മാറി മാറി വരുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ ലഡു പൊട്ടി.
പൈനാപ്പിൾ ലൈമിന് ഇത്ര മധുരമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്.
പക്ഷേ അവൾ വിട്ടു കൊടുത്തില്ല. അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്നു ചെവിയിൽ പറഞ്ഞു:
"ഇതിന് നീ അനുഭവിക്കും.. ഈ പൈനാപ്പിൾ പാട് മായുന്നതിന് മുൻപ് നിന്നെക്കൊണ്ട് ഞാൻ ഈ വീട് മൊത്തം തുടപ്പിക്കും, നോക്കിക്കോ!"
അളിയൻ ആകെ കലിപ്പിലാണ്.
തന്റെ സ്വപ്നതുല്യമായ 'ബ്രസീൽ' ബെഡ്‌റൂമിലെ വിലകൂടിയ ഏഷ്യൻ പെയിന്റ് അടിച്ച മഞ്ഞച്ചുമരിൽ പൈനാപ്പിൾ ജ്യൂസിന്റെ പുള്ളിപ്പുലി ഡിസൈൻ
💬 Comments
View all comments