0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഇത് മുഴുവൻ ഒറ്റയ്ക്ക് തുടച്ചോണം!" അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

​ഞാൻ വിട്ടുകൊടുത്തില്ല.

"ഓ പിന്നേ... താനല്ലേ എന്നെ പൈപ്പ് തുറന്ന് നനച്ചത്? അതുകൊണ്ട് ഇത് തുല്യമായി വീതിക്കാം. പകുതി ചുമര് നിന്റേത്, പകുതി എന്റേത്!"

​രണ്ടുപേരും കൂടി ചുമരിൽ ഉരച്ചു തുടങ്ങി.

ഇടയ്ക്ക് കൈകൾ തമ്മിൽ അറിയാതെ തട്ടും. അപ്പോഴൊക്കെ അവൾ ആ ഉരുണ്ട കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് പേടിപ്പിക്കും.

​"താൻ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്? ആ സിലിംഗ് നോക്കി തുടക്ക്, അതാകുമ്പോൾ തന്റെ ടേസ്റ്റിന് പറ്റിയ ഐറ്റം ആണല്ലോ!"

ഞാൻ മെല്ലെ ഒന്ന് ചൊറിഞ്ഞു.

​അവൾ പെട്ടെന്ന് സ്പോഞ്ച് വെള്ളത്തിൽ മുക്കി എന്റെ മുഖത്തേക്ക് ഒന്ന് കുടഞ്ഞു.

"കൂടുതൽ വർത്തമാനം പറയണ്ട. ഈ പൈനാപ്പിൾ കറ പോയില്ലെങ്കിൽ അളിയൻ നിന്നെക്കൊണ്ട് ഈ വീട് മൊത്തം മഞ്ഞയടിപ്പിക്കും!"

​ഞങ്ങൾ തമ്മിലുള്ള ഈ പാരവെപ്പും ഉരസലും കണ്ട് വാതിൽക്കൽ നിന്നിരുന്ന അളിയൻ പതിയെ ചിരിക്കുന്നുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ആ വിലകൂടിയ ഏഷ്യൻ പെയിന്റ് അടിച്ച മഞ്ഞച്ചുമര് വീണ്ടും തിളങ്ങാൻ തുടങ്ങി.

ഇടയ്ക്ക് അവളുടെ കൈവിരലുകൾ എന്റെ കൈയ്യിൽ തട്ടിയപ്പോൾ ആ പഴയ 'ഷോക്ക്' വീണ്ടും അടിച്ചു.

ദേഷ്യമാണോ പ്രണയമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു വല്ലാത്ത അവസ്ഥ!

​ചുമര് വൃത്തിയായതും അനു ഒന്ന് കിതച്ചുകൊണ്ട് ചുമരിൽ ചാരി നിന്നു.

"ഇനി മേലാൽ എന്റെ കയ്യിൽ നിന്ന് ജ്യൂസ് ചോദിച്ചു വരരുത്, കേട്ടല്ലോ?"

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

"പൈനാപ്പിൾ ലൈം വേണ്ട... പകരം ആ ഉരുണ്ട കണ്ണിലെ കുറച്ച് പുളി മതി, അതിന് നല്ല ടേസ്റ്റാ!"

​അതുകേട്ടതും അവളുടെ മുഖം ഒന്ന് ചുവന്നു. ദേഷ്യം വന്നതാണോ അതോ നാണം വന്നതാണോ എന്ന് എനിക്ക് മനസ്സിലായില്ല. അവൾ വേഗം ബക്കറ്റും എടുത്ത് അടുക്കളയിലേക്ക് ഓടി.

സമയം പോയത് അറിയുന്നുണ്ടായില്ല..പുറത്തു ബിരിയാണി മണം മൂക്കിലേക്ക് അടിച്ചതോടെ എന്റെ വയറ്റിൽ 'വിശപ്പിന്റെ വിപ്ലവം' തന്നെ തുടങ്ങി.

പൈനാപ്പിൾ കറ കളഞ്ഞ ക്ഷീണം തീർക്കാൻ ഒരു വലിയ ലെഗ് പീസും നോക്കി ഞാൻ ബിരിയാണി ചെമ്പിന് അടുത്തേക്ക് നീങ്ങി.

​അളിയൻ എനിക്കൊരു സ്പെഷ്യൽ പ്ലേറ്റ്

💬 Comments

View all comments