0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായി.

ആ ചുവരുകൾക്കിടയിൽ നനഞ്ഞു കുതിർന്നു നിൽക്കുന്ന എന്നെ കണ്ടാൽ ശരിക്കും ഒരു 'പുഴയിൽ വീണ പഴുത്ത ചക്ക ' തന്നെ!

അളിയന്റെ ഭാര്യ അതായത് ​എന്റെ ചേച്ചി ഗ്ലാസിലെ ജ്യൂസ് പകുതി കുടിച്ചു തീർക്കുന്നതിനിടയിലാണ് എന്നെ കണ്ടത്.

കണ്ട പാടെ ചേച്ചി വായിലിരുന്ന ജ്യൂസ് 'ഫൗണ്ടൻ' പോലെ പുറത്തേക്ക് തെറിച്ചു.

​"ഇതെന്താടാ... നീ വീടിന്റെ ഉള്ളിൽ നീന്താൻ പഠിക്കുവാണോ?"

ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു.

​ചുറ്റും നിന്ന ബന്ധുക്കളും നാട്ടുകാരും ചിരി തുടങ്ങി.

എന്റെ കഷ്ടകാലത്തിന് ആ സമയത്താണ് അനു അവിടേക്ക് പുറത്തുനിന്നു ഒരു പ്ലേറ്റ് മിക്സ്ചറുമായി വന്നത്. എന്നെ കണ്ടതും അവൾ അത്ഭുതം നടിച്ചു കൊണ്ട് കൈകൾ കവിളിൽ വെച്ചു.

​"അയ്യോ.. ഇതെന്താ പൈപ്പിന് വെള്ളം കുടിക്കാൻ പോയതാണോ?"

​അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടതോടെ ഹാളിൽ ചിരിപ്പൂരം തന്നെ നടന്നു.

ചിലർ കൈകൊട്ടി ചിരിക്കുന്നു, ചിലർ എന്നെ നോക്കി സഹതപിക്കുന്നു.

​ഞാൻ ദേഷ്യം കടിച്ചുപിടിച്ചു കൊണ്ട് അനുവിനെ ഒന്ന് നോക്കി.

അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ഒരു വിജയചിരി തിളങ്ങുന്നുണ്ട്. അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു:

​"സാരമില്ല കേട്ടോ.. മൂപ്പർക്ക് നമ്മുടെ വീടിന്റെ ഡിസൈൻ അത്രക്ക് ഇഷ്ടപ്പെട്ടു. സിലിംഗിലെ ആ പൂക്കൾക്ക് വെള്ളമൊഴിക്കാൻ പോയതാവും പാവം!ഹഹഹ"

​അതുകൂടി കേട്ടതോടെ അവിടെ ചിരിയുടെ അണക്കെട്ട് പൊട്ടി.

എനിക്ക് ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്നായി.

എന്റെ പുതിയ ബ്രാൻഡഡ് ഷർട്ട് ഇപ്പോൾ ഒരു പഴയ തോർത്ത് കഷ്ണം പോലെ തൂങ്ങിക്കിടക്കുന്നു.

അകത്തു ഇന്നർ ബനിയൻ ഇട്ടത്

💬 Comments

View all comments