Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
വിക്കി.
ചുറ്റുമുള്ളവർ നോക്കുന്നത് കൊണ്ട് ശബ്ദമുണ്ടാക്കാനും പറ്റുന്നില്ല. അവൾ വേഗം വെള്ളം കുടിക്കാൻ ഗ്ലാസ് എടുത്തു. പക്ഷേ ഞാൻ അതിനു മുൻപേ ആ ഗ്ലാസ് കയ്യിലെടുത്തു മാറ്റി വെച്ചു.
"വെള്ളം കുടിക്കണ്ട അനുവേ... ആ മഞ്ഞ ചുവരിലേക്ക് ഒന്ന് നോക്കിയേ, അപ്പോൾ ആ പുളിപ്പ് താനേ മാറിക്കോളും!"
അവൾ പല്ലിറുമ്മിക്കൊണ്ട് എന്റെ അടുത്തേക്ക് നീങ്ങി വന്നു.
അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ഇപ്പോൾ ശരിക്കും തീയുണ്ടായിരുന്നു. പക്ഷേ ആ തീയിനിടയിലും ഒരു ചെറിയ ചിരി ഒളിഞ്ഞു കിടക്കുന്നത് ഞാൻ കണ്ടു.
"നീ തീർന്നു... നീ ഇന്ന് ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ല!"
അവൾ പതുക്കെ എന്റെ ചെവിയിൽ പറഞ്ഞു.
ഞാൻ ചിരിച്ചുകൊണ്ട് തിരിച്ചു പറഞ്ഞു:
"പുറത്തിറങ്ങണ്ടല്ലോ... ഈ ബ്രസീൽ റൂമിൽ ഞാൻ അങ്ങ് കൂടിക്കോളാം. നീ വേണമെങ്കിൽ ഒപ്പം ജ്യൂസുമായി വന്നാൽ മതി!"
അനുവിന്റെ മുഖം വീണ്ടും ചുവന്നു. ഇത്തവണ അത് എരിവ് കൊണ്ടല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.
പായസത്തിൽ 'പുളി' കലക്കിയ പണി കൊടുത്തതിന് ശേഷം അവൾ എന്നെ കടിച്ചു കീറുമെന്ന് കരുതിയ എനിക്ക് തെറ്റി.
അവൾ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകുമെന്നാണ് ഞാൻ കരുതിയത്, പക്ഷേ അവൾ അവിടെത്തന്നെ ഇരുന്നു. ഇടയ്ക്ക് എന്നെ നോക്കി ആ ഉരുണ്ട കണ്ണുകൾ ഒന്ന് മിഴിപ്പിക്കും, പിന്നെ ചുണ്ടിലൊരു കള്ളച്ചിരി.
ഞാൻ പതുക്കെ ബിരിയാണി കഴിക്കുന്നതിനിടയിൽ ആകെ വണ്ടർ അടിച്ചു പോയി.
ഇവളിതെന്താ ഇത്ര അടുപ്പം?
സത്യം പറഞ്ഞാൽ, ഇന്ന് ഈ വീട്ടിൽ വന്നത് മുതൽ തുടങ്ങിയതാ. ആദ്യത്തെ ആ പൈനാപ്പിൾ ലൈം ചോദ്യം മുതൽ, അടുക്കളയിലെ ആ വെള്ളം
💬 Comments
View all comments