0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ലക്ഷം മുടക്കി ഞാൻ പൊന്നുപോലെ നോക്കുന്ന കാറിനെ പറ്റിയാണ് ഇവൾ ഈ 'ആണും പെണ്ണും കെട്ട ലുക്ക്' എന്ന് പറയുന്നത്!

സത്യം പറഞ്ഞാൽ എനിക്ക് അപ്പോൾ തോന്നിയത് 'മങ്കാത്ത' സിനിമയിൽ തല അജിത് മറ്റവനെ കാറിൽ നിന്ന് ചവിട്ടി പുറത്തേക്ക് ഇടുന്ന ഒരു സീൻ ഉണ്ടല്ലോ,

അതേപോലെ ഡോർ തുറന്ന് ഇവളെ അങ്ങ് ഹൈവേയിലേക്ക് എറിയാനാണ്!

​"ആണും പെണ്ണും കെട്ടത് നിന്റെ മീശയില്ലാത്ത തന്ത ആണെടി..."

എന്ന് ഉറക്കെ വിളിച്ചു പറയാൻ നാവിലെത്തിയതാ.

പക്ഷേ പഴയ 4-ാം ക്ലാസ്സിലെ ആ പെൻസിൽ ഒടിക്കൽ കേസും ചേച്ചിയുടെ ശുപാർശയും ഓർത്തു ഞാൻ കഷ്ടപ്പെട്ട് അത് വിഴുങ്ങി.

​ഞാൻ സ്റ്റിയറിംഗിൽ മുറുക്കിപ്പിടിച്ചു കൊണ്ട് പല്ലിറുമ്മി ചോദിച്ചു,

"പിന്നെ നിനക്ക് ഏതാ ഇഷ്ടം? ആ പഴയ മഞ്ഞ ചുമരിന്റെ കളറുള്ള വണ്ടി വല്ലതും വേണോ?"

​അവൾ ചിരിച്ചു.

"എന്റെ ടേസ്റ്റ് നീ അറിയാനിരിക്കുന്നതേയുള്ളൂ അപ്പു. വണ്ടി ഓടിക്കാൻ നോക്ക്. അല്ലാതെ എന്റെ കാറിലേക്ക് നോക്കി ഇരിക്കാതെ!"

​അവളുടെ ആ ഇരുത്തം കണ്ടാൽ തോന്നും അവളാണ് ഈ വണ്ടിയുടെ ഉടമസ്ഥയെന്ന്.

പത്ത് ലക്ഷം പോയത് എനിക്ക്, വണ്ടിക്ക് കുറ്റം പറയുന്നത് അവൾ!

പക്ഷേ അവൾ അപ്പോഴും  എന്നെ നോക്കി കണ്ണ് ചിമ്മുകയായിരുന്നു.

ഹൈവേയിലൂടെ കാർ പറക്കുകയാണ്.

പക്ഷേ എന്റെ ഉള്ളിലെ ചൂട് എൻജിൻ ചൂടിനേക്കാൾ അധികമായിരുന്നു. 'ആണും പെണ്ണും കെട്ട ലുക്ക്' എന്ന പ്രയോഗം ഏതായാലും എന്റെ നെഞ്ചിൽ തറച്ചു.

​ഞാൻ ഗൗരവത്തിൽ വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ആവേശം കൂടി. അവൾ സീറ്റിൽ ഒന്ന് കൂടി സുഖമായി ഇരുന്നിട്ട് അടുത്ത ബോംബ് ഇട്ടു.

​"അല്ല അപ്പൂ, ഈ വണ്ടിയുടെ എസിക്ക് എന്താ ഒരു തണുപ്പില്ലാത്തത്? നിന്റെ ഈ കറുത്ത വണ്ടി വെയിൽ മൊത്തം വലിച്ചെടുക്കുന്നത് കൊണ്ടാണോ അതോ ഇതിന്റെ കപ്പാസിറ്റി ഇത്രയേ ഉള്ളോ? എന്റെ വീട്ടിലെ ഫ്രിഡ്ജിന് ഇതിനേക്കാൾ തണുപ്പുണ്ട്!"

​ഞാൻ പല്ലിറുമ്മി.

"എടി, ഇത് ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ആണ്. ഇതിൽ കൂടുതൽ തണുപ്പിച്ചാൽ നീ ഐസ് ആയിപ്പോകും."

​അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.

"ഐസ് ആയാലും കുഴപ്പമില്ല, ഈ

💬 Comments

View all comments