Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
വിചാരിച്ചതിനേക്കാൾ വലിയൊരു 'ഡിസൈൻ' ആയിട്ടാണ് അനു എന്റെ ജീവിതത്തിലേക്ക് കയറി വരാൻ പോകുന്നത് എന്ന് എനിക്ക് അന്നേരം തോന്നിത്തുടങ്ങി.
ബിരിയാണി കഴിച്ചു കൈ കഴുകി, എല്ലാവരോടും യാത്ര പറയാൻ നിൽക്കുമ്പോഴാണ് ചേച്ചി എന്റെ അടുത്തു വരുന്നത്.
അളിയന്റെ പുതിയ വീടിന്റെ വിശേഷങ്ങളും സിലിംഗും ഒക്കെ പറഞ്ഞു കഴിഞ്ഞു ചേച്ചി പതിയെ എന്റെ ചെവിയിൽ ചോദിച്ചു:
"നീ അവളെ തിരിച്ചറിഞ്ഞോടാ?"
"ആരെ? ആ പൈനാപ്പിൾ റാണിയെയോ?"
ഞാൻ അനുവിനെ നോക്കി ചോദിച്ചു. അവൾ ദൂരെ നിന്ന് എന്നെ നോക്കി ആ പഴയ കള്ളച്ചിരി ചിരിക്കുന്നുണ്ട്.
"അല്ലടാ... അവൾ നിന്റെ കൂടെ നാലാം ക്ലാസ്സിൽ പഠിച്ചതാ! പതിനാറ് വർഷം മുൻപ്.
നീ അന്ന് ക്ലാസ്സിലെ വലിയ തല്ലുകൊള്ളി ആയിരുന്നില്ലേ? അതേപോലെ നിന്റെ കയ്യിൽ നിന്ന് ഒരുപാട് തല്ല് വാങ്ങിയിട്ടുള്ള ആളാ അനു."
ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ശരിക്കും സ്റ്റക്കായിപ്പോയി!
16 വർഷം മുൻപ്... നാലാം ക്ലാസ്സ്... ആ പഴയ ഓർമ്മകൾ ഒരു സിനിമ പോലെ എന്റെ കണ്ണിലൂടെ മിന്നി മറഞ്ഞു.
അന്ന് ക്ലാസ്സിൽ എന്റെ ബെഞ്ചിന്റെ തൊട്ടു പുറകിലിരുന്നിരുന്ന, വലിയ കണ്ണുകളുള്ള, എപ്പോഴും എന്നോട് വഴക്കിട്ടിരുന്ന ആ കുസൃതിക്കാരി കുട്ടിയാണോ ഇത്?!!
സത്യം പറഞ്ഞാൽ എനിക്ക് ആകെ ഞെട്ടലായിരുന്നു. ആ പഴയ നീളൻ പാവാടക്കാരി കുട്ടി ഇത്രയും വലിയ 'ബോംബ്' ആയി മാറിയോ?!!
അന്ന് ഞാൻ അവളുടെ പെൻസിൽ ഒടിക്കുകയും ബാഗിൽ പല്ലിയെ ഇടുകയും ഒക്കെ ചെയ്യുമായിരുന്നു.
അതിനൊക്കെയുള്ള പകയാണോ അവൾ ഇന്ന് ഈ പൈനാപ്പിൾ ലൈമിലൂടെയും പച്ചമുളകിലൂടെയും തീർത്തത്?
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി. അപ്പോൾ അവൾ
💬 Comments
View all comments