0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നടന്നു എന്റെ അടുത്തേക്ക് വന്നു.

​"എന്താ... ചേച്ചി ഒക്കെ പറഞ്ഞു തന്നോ?"

അവൾ ചോദിച്ചു. ​ഞാൻ ഒന്ന് വിക്കി,

"നീ... നീ ആ പഴയ അനുരാധയാണോ? മുടി രണ്ട് വശത്തും കെട്ടി നടന്നിരുന്ന ആ കാന്താരി?"

​അവൾ ഉറക്കെ ചിരിച്ചു.

"അന്ന് എന്റെ പെൻസിൽ ഒടിച്ചതിന് നീ ഒരുപാട് അനുഭവിക്കാനുണ്ട്. ഇന്നത്തെ പൈനാപ്പിൾ ലൈം ഒരു തുടക്കം മാത്രമാണ്! പഴയ കണക്കുകൾ ഇനിയും ബാക്കിയുണ്ട് മോനേ..."

​അളിയൻ അപ്പോഴേക്കും അങ്ങോട്ട് വന്നു.

"എന്താടാ... പഴയ ക്ലാസ്സ്മേറ്റിനെ കണ്ടപ്പോൾ ആകെ അന്തിച്ചു പോയോ? ഇനി മുതൽ ഇവൾ ഇടയ്ക്കിടെ നിന്റെ വീട്ടിലേക്കും വരും. അപ്പൊ തീർക്കാം ബാക്കി കണക്കുകൾ!"

​യാത്ര പറഞ്ഞു കാറിലേക്ക് കയറുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു. സിലിംഗിലെ ഡിസൈൻ മോശമാണെന്ന് കരുതിയ എനിക്ക് തെറ്റി.

ഈ വീട്ടിലേക്ക് വന്നത് വഴി ജീവിതത്തിലെ ഏറ്റവും വലിയ 'ഡിസൈൻ' ആണ് എനിക്ക് കിട്ടിയത്. കാർ നീങ്ങുമ്പോൾ കണ്ണാടിയിലൂടെ ഞാൻ നോക്കി... അവൾ ആ ഉരുണ്ട കണ്ണുകൾ കൊണ്ട് എന്നെ നോക്കി കൈവീശുന്നു.

​പതിനാലാം ക്ലാസ്സിലെ ആ പഴയ ശത്രുത ഇപ്പോൾ ഒരു 'പൈനാപ്പിൾ ലൈം' പോലെ മധുരവും പുളിയും നിറഞ്ഞ പുതിയൊരു ബന്ധമായി മാറുന്നത് ഞാൻ അറിഞ്ഞു.

ബാംഗ്ലൂരിലേക്ക് തിരികെ പോകേണ്ട തിരക്കുള്ളതുകൊണ്ട് ഉച്ചക്ക് തന്നെ സ്ഥലം വിടാം എന്ന് ഞാൻ ഉറപ്പിച്ചു. ബാഗും എടുത്ത് ഇറങ്ങിയപ്പോഴാണ് ചേച്ചി ആ 'ആറ്റം ബോംബ്' എറിഞ്ഞത്.

​"അപ്പു.. ഇവളെയും ഒന്ന് ഡ്രോപ്പ് ചെയ്യ്.ബാംഗ്ളൂറിലേക്ക് തന്നെയാ ഇവളും.. അവിടെ സോഫ്റ്റ്‌വെയർ എഞ്ചിനീയറാ..."

​സത്യം പറഞ്ഞാൽ ഞാൻ ഞെട്ടിപ്പോയി! ഈ 'ഉണ്ടക്കണ്ണി'യെയും കൊണ്ട് ഡ്രൈവ്

💬 Comments

View all comments