0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ചെയ്യുക എന്ന് പറഞ്ഞാൽ  വനവാസത്തിന് പോകുന്ന അവസ്ഥയാകും എന്ന് എന്റെ മനസ്സ് പറഞ്ഞു. പക്ഷേ നോക്കിയപ്പോൾ ദാ വരുന്നു നമ്മുടെ നായിക!

​ ആ റഫ് ലുക്ക് ഒക്കെ മാറി, നല്ലൊരു നീല ധാവണി ഒക്കെ ഉടുത്ത്, മുടിയിൽ ഒരു തുണ്ട് മുല്ലപ്പൂവും വെച്ച് അതീവ സുന്ദരിയായിട്ടാണ് വരവ്.

പക്ഷേ ആ കണ്ണുകളിലെ കള്ളലക്ഷണം മാത്രം മാറിയിട്ടില്ല.

എന്റെ കാറിന്റെ അടുത്തെത്തിയതും ചോദിക്കാനും പറയാനും നിൽക്കാതെ അവൾ മുൻസീറ്റിലെ ഡോർ അങ്ങ് തുറന്നു.

​ഒരു വല്ലാത്ത അവകാശത്തോടെ അവൾ സീറ്റിലേക്ക് അങ്ങ് ഇരുന്നു. സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടു കഴിഞ്ഞു എന്റെ നേരെ നോക്കി ആ പഴയ കള്ളച്ചിരി ചിരിച്ചു.

​"എന്താടാ നോക്കി നിൽക്കുന്നത്? വണ്ടി എടുക്ക്... ബാംഗ്ലൂർ വരെ പോകാനുള്ളതല്ലേ, നമുക്ക് പഴയ കണക്കുകളൊക്കെ സംസാരിച്ചു തീർക്കാം!"

​ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. കാറിനുള്ളിൽ ഇപ്പോൾ പൈനാപ്പിളിന്റെയും മുല്ലപ്പൂവിന്റെയും മണം ഇടകലർന്നു നിൽക്കുന്നു. ഞാൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു.

​"നീ എന്തിനാ ഈ ഡ്രസ്സ് ഇട്ടേ? കാറിൽ ഇരിക്കാൻ ഇതാണോ സൗകര്യം?"

ഞാൻ വെറുതെ ഒന്ന് ചൊറിഞ്ഞു.

​അവൾ പതുക്കെ തല ചരിച്ചു എന്നെ നോക്കി.

"ഇത് നിനക്ക് വേണ്ടിയാണെന്ന് വിചാരിച്ചോ? അല്ല മോനേ... പോകുന്ന വഴിയിൽ എന്റെ പഴയൊരു 'ക്രഷ്' ഉണ്ട്, അവനെ ഒന്ന് കാണണം. അവൻ നിന്നെപ്പോലെ കോമഡി പീസ് ഒന്നുമല്ല, നല്ല ഹാൻഡ്‌സം ആണ്!"

​അതുകേട്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു ചെറിയ കൊളുത്തി വലി.

ഇവൾ മനപ്പൂർവ്വം പറയുന്നതാണോ അതോ സത്യമാണോ?

ഞാൻ പതുക്കെ മിററിലൂടെ അവളെ നോക്കി.

💬 Comments

View all comments