Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
പോലെയുണ്ട്.
ആദ്യമായാണ് ഞാൻ ഈ 'പൈനാപ്പിൾ ലൈം' കോമ്പിനേഷനെ പറ്റി കേൾക്കുന്നത്.
പിന്നെ ആ പെണ്ണിനെ കാണുന്നതും.
കണ്ണ് തള്ളി നിൽക്കുന്ന എന്നെ നോക്കി അവൾ പുരികം ഒന്ന് പൊക്കി.
ഞാൻ ഒന്ന് പതറി,
"പൈനാപ്പിൾ ലൈം ജ്യൂസോ.... മധുരം ആണോ അതോ ഉപ്പാണോ..?"
അവൾ എന്നെ ഒന്ന് രൂക്ഷമായി നോക്കി. എന്നിട്ട് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു:
"കയ്പ്പ്...!! വേണെങ്കിൽ പറയ്...!"
സത്യം പറഞ്ഞാൽ എനിക്ക് ഷോക്കടിച്ചു പോയി.
ജ്യൂസിൽ ഉപ്പാണോ മധുരമാണോ എന്ന് ചോദിച്ചത് തെറ്റാണോ?
അവൾ എന്നെ കടിച്ചു കീറാൻ നിൽക്കുകയാണ്.
ഞാൻ പതുക്കെ പറഞ്ഞു,
"ഓഹ്.. വേണ്ട..."
അവൾ മുഖം കറുപ്പിച്ചു, ഒരു കടുപ്പത്തിലുള്ള നോട്ടം കൂടി പാസാക്കി ഒറ്റ പോക്ക്!
അവൾ പോയ വഴിക്ക് അല്പം പുക ഉയർന്നോ എന്ന് എനിക്ക് സംശയം.
ചുറ്റും നോക്കിയപ്പോൾ എല്ലാരും ജ്യൂസ് കുടിച്ചു ആസ്വദിക്കുന്നു.
ഞാൻ മാത്രം ഗ്ലാസ് കിട്ടാതെ വായും പൊളിച്ചു സിലിംഗും നോക്കി അവിടെ നിന്നു.
അവൾ മുഖം കറുപ്പിച്ചു പാഞ്ഞുപോയപ്പോൾ ഞാൻ ഒന്ന് അന്തംവിട്ടു നിന്നു.
ശരിക്കും ഇവൾ ആരാണെന്ന് ആരോടെങ്കിലും ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ ചുറ്റും നോക്കിയപ്പോൾ പരിചിതമായ ഒരു മുഖം പോലുമില്ല.
എല്ലാവരും ജ്യൂസും കുടിച്ചു എന്തൊക്കെയോ വീടിന്റെ ഗുണഗണങ്ങൾ ചർച്ച ചെയ്യുകയാണ്.
ഒടുവിൽ ഗത്യന്തരമില്ലാതെ, സിലിംഗിലെ ആ 'കടുംകൈ' ഡിസൈനിൽ നിന്നും രക്ഷപ്പെടാനായി ഞാൻ നേരെ അടുത്തുള്ള ബെഡ്‌റൂമിലേക്ക് വലിഞ്ഞു.
അകത്തോട്ട് കയറിയതും എന്റെ കണ്ണ് തള്ളിപ്പോയി!
ബെഡ്‌റൂമിലെ ഓരോ ചുമരും ഓരോ നിറത്തിലാണ്.
ഒരു വശത്ത് കടും നീല, മറുവശത്ത് കത്തിനിൽക്കുന്ന മഞ്ഞ!
ഇത് കണ്ടാൽ വീടിന്റെ
💬 Comments
View all comments