Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ബെഡ്‌റൂമാണെന്ന് ആരെങ്കിലും പറയുമോ?!!
സത്യം പറഞ്ഞാൽ ബ്രസീൽ ഫുട്ബോൾ ടീമിന്റെ ചേഞ്ച് റൂമിൽ കയറിയ പ്രതീതി.
നെയ്മറും സംഘവും ഇപ്പോൾ ഇങ്ങോട്ട് ഇറങ്ങിവരുമെന്ന് തോന്നിപ്പോയി.
"അളിയന് ശരിക്കും വട്ടാണോ അതോ പെയിന്റ് അടിക്കാൻ വന്നവന് കളർ മാറിപ്പോയതാണോ?കാശിന്റെ കഴപ്പ്.. അല്ലാതെന്ത്!"
എന്ന് ഞാൻ ആത്മഗതം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സാക്ഷാൽ അളിയന്റെ എൻട്രി.
മുഖത്ത് ഒരു പതിനെട്ടു കാരറ്റ് ചിരിയുമായി അളിയൻ അടുത്തു വന്നു.
"ആഹ്.. കണ്ടോ എല്ലാം? ഒക്കെ ഞാൻ തന്നെ നേരിട്ട് നിർദ്ദേശങ്ങൾ കൊടുത്ത് ഡിസൈൻ ചെയ്തതാ.. എങ്ങനെയുണ്ട്?"
എന്റെ ഉള്ളിൽ വന്ന മറുപടി ഇതായിരുന്നു:
'അളിയാ.. ഇത് കണ്ടിട്ട് ബംഗാളികൾ പോലും അന്തംവിട്ടു തോറ്റുപോകുല്ലോ.. എന്ത് പണിയാ ഈ കാണിച്ചു വെച്ചിരിക്കുന്നത്!'
പക്ഷേ, പാവം അളിയന്റെ നല്ല ദിവസമായിട്ട് എന്തിനാ വെറുതെ നെഗറ്റീവ് അടിക്കുന്നത് എന്ന് കരുതി ഞാൻ ആ കടുംകൈ ചെയ്തില്ല.
ഉള്ളിലെ ചിരി കടിച്ചുപിടിച്ച്, മുഖത്ത് ഒരു കൃത്രിമ അത്ഭുതം വരുത്തി ഞാൻ പറഞ്ഞു:
"അളിയന്റെ ഒരു കരവിരുത്.. ഇതിപ്പോ ഒരു രക്ഷയുമില്ലല്ലോ..!"
അളിയൻ അതൊരു വലിയ കോംപ്ലിമെന്റ് ആയി എടുത്ത് ഒന്ന് പുളകിതനായി.
പക്ഷേ എന്റെ ഉള്ളിൽ അപ്പോഴും ആ 'പൈനാപ്പിൾ ലൈം' സുന്ദരിയും അവളുടെ ആ പുളിപ്പൻ നോട്ടവും തന്നെയായിരുന്നു.
അളിയന്റെ അഭിമാനനിമിഷങ്ങൾക്കിടയിൽ ആ ചുവരിലെ മഞ്ഞയും നീലയും കണ്ട് എന്റെ കിളി പോയി നിൽക്കുമ്പോഴാണ് അളിയൻ അടുത്ത ഗുണ്ട് പൊട്ടിച്ചത്.
"അനുവേ... ഇങ്ങോട്ടൊന്ന് വന്നേ..."
അളിയന്റെ വിളി കേട്ടതും എന്റെ ഉള്ളിലൊരു മിന്നൽ അടിച്ചു.
'അനു' എന്ന പേര് കേട്ടപ്പോഴേ എനിക്ക് തോന്നി, ഇത് ആ പൈനാപ്പിൾ റാണി
💬 Comments
View all comments