Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
തന്നെയായിരിക്കുമെന്ന്. എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല.
വാതിൽക്കൽ ആ രൂപം പ്രത്യക്ഷപ്പെട്ടു.
നേരത്തെ കണ്ട അതേ ഉരുണ്ട കണ്ണുകളുള്ള പെണ്ണ്!
കയ്യിൽ വീണ്ടും ആ ജ്യൂസ് ട്രേയുണ്ട്.
അവൾ വരുന്നത് കണ്ടപ്പോൾ എനിക്ക് ചുറ്റുമുള്ള ലോകം സ്ലോ മോഷനിലായതുപോലെ തോന്നി.
ആ വലിയ കണ്ണുകൾ... അതിൽ അല്പം ഗൗരവവും കുറച്ചു കുസൃതിയും കലർന്ന ഒരപൂർവ്വ ഭാവം.
സത്യം പറഞ്ഞാൽ, ആ കണ്ണുകൾ എന്നെ ആകെ ആകർഷിച്ചു കളഞ്ഞു.
ബ്രസീൽ ടീമിന്റെ ജേഴ്സി പോലെയുള്ള ആ മുറിയിലെ നിറങ്ങളൊന്നും പിന്നെ എന്റെ കണ്ണിൽ പെട്ടില്ല. ഞാൻ വെറുതെ അവളെ തന്നെ നോക്കി നിന്നുപോയി.
അളിയൻ അവളെ എനിക്ക് പരിചയപ്പെടുത്തി തന്നു:
"ഇതെന്റെ മൂത്തമ്മാവന്റെ മോളാണ്.. അനുരാധ. നീ നേരത്തെ കണ്ടിട്ടില്ലേ?"
അവൾ എന്നെ ഒന്ന് നോക്കി.
നേരത്തെ കണ്ട ആ 'കയ്പ്പ് ' ഇപ്പോഴും ആ കണ്ണിലുണ്ടോ എന്ന് ഞാൻ സംശയിച്ചു.
"ആഹ്.. അനു.. ഇത് എന്റെ ഒരേ ഒരു അളിയൻ.. അരുൺ.. ബാംഗ്ലൂരിൽ വലിയ ഇന്റീരിയർ ഡിസൈനർ ആണ്..പക്ഷെ പറഞ്ഞിട്ടെന്താ കാര്യം.. ഈ പാവം നമ്മൾടെ വീടൊന്നും ഡിസൈൻ ചെയ്യാൻ ആൾക്ക് സമയമില്ല.."
അളിയൻ പറഞ്ഞത് ഞാൻ അശ്ചര്യത്തോടെ കേട്ടുനിൽക്കുകയായിരുന്നു..
ഞാൻ കൊടുത്ത ഡിസൈൻ ഒന്ന് നോക്കാതെ ചവറ്റുകൊട്ടയിൽ എറിഞ്ഞോ എന്ന് പോലും ഇനിക്ക് സംശയമായിരുന്നു..
അല്ലെങ്കിലും നല്ലത് നായ്ക്ക് ചേരില്ല എന്ന ചൊല്ലുണ്ടല്ലോ.. ഹാ അത് വിടാം.. നല്ല ദിവസമായിട്ട് എന്തിനാ വെറുതെ...
അപ്പോൾ അവൾ ട്രേ എന്റെ നേരെ നീട്ടിയിട്ട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:
" കുടിക്കുന്നുണ്ടോ? അതോ ഇപ്പോഴും മധുരവും ഉപ്പും വേർതിരിച്ചെടുക്കുന്ന തിരക്കിലാണോ?"
💬 Comments
View all comments