0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

​അവളുടെ ആ ചോദ്യത്തിലെ പരിഹാസം കേട്ടപ്പോഴാണ് എനിക്ക് ബോധം വന്നത്.

അളിയൻ ഇതൊന്നും ശ്രദ്ധിക്കാതെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.

​ഞാൻ പതുക്കെ ആ ഗ്ലാസ് കയ്യിലെടുത്തു.

അവളുടെ കൈവിരലുകൾ ഗ്ലാസിൽ തട്ടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി.

ആ ഉരുണ്ട കണ്ണുകളിലേക്ക് നോക്കി ഒരു സിപ്പ് എടുത്തപ്പോൾ, പൈനാപ്പിൾ ലൈമിനേക്കാൾ വലിയൊരു 'കിക്ക്' എനിക്ക് കിട്ടി.

​ഗ്ലാസ് കയ്യിൽ വാങ്ങിയ പാടെ ഞാൻ ഒന്ന് പതറിപ്പോയി.

അവളുടെ ആ വലിയ ഉരുണ്ട കണ്ണുകൾ എന്നെ ആകെ 'സ്കാൻ' ചെയ്യുന്നത് പോലെ തോന്നി. ഒരു സിപ്പ് എടുത്തു തീരും മുൻപേ അവൾ അടുത്ത ബോംബ് ഇട്ടു.

​"എങ്ങനെയുണ്ട്? അളിയന്റെ സിലിംഗ് ഡിസൈൻ പോലെ അത്രക്കും ബോറാണോ എന്റെ ജ്യൂസ്?"

​ഞാൻ ഞെട്ടിപ്പോയി!

ഇവളെന്താ എന്റെ മനസ്സ് വായിക്കുകയാണോ?

അളിയൻ അടുത്ത് നിൽക്കുന്നത് പോലും നോക്കാതെയാണ് ആ ചോദ്യം.

ഞാൻ ഒന്ന് വിക്കി,

"ഏയ്.. അതല്ല.. ജ്യൂസ് കൊള്ളാം.. സിലിംഗ്... അത് പിന്നെ ഒരു വ്യത്യസ്തമായ സ്റ്റൈൽ ആണല്ലോ.."

​അളിയൻ അഭിമാനത്തോടെ നെഞ്ചു വിരിച്ചു നിൽക്കുന്നത് കണ്ട് അനു ഒന്ന് പുച്ഛിച്ചു ചിരിച്ചു. എന്നിട്ട് എന്റെ അടുത്തേക്ക് ഒരടി കൂടി നീങ്ങി നിന്നു.

​"ആണോ? എന്നാൽ ആ നീല ചുവരിന്റെയും മഞ്ഞ ചുവരിന്റെയും ഇടയിൽ നിൽക്കുന്ന നിങ്ങളെ കാണാൻ നല്ല ചേർച്ചയുണ്ട്. ഒരു 'പഴുത്ത വരിക്കപ്ലാവ്' നീലക്കടലിൽ പൊങ്ങി നിൽക്കുന്നത് പോലെയുണ്ട്!ഹഹഹഹ!!"

​അളിയൻ പൊട്ടിച്ചിരിച്ചു.സത്യം പറഞ്ഞാൽ അവൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല...എന്റെ കോലം കണ്ടിട്ടാണോ.. കാണാൻ തരക്കേടൊന്നും ഇല്ലന്ന് തന്നെ ആണ് വിശ്വാസം..

"അതെടാ, അനുവിന്

💬 Comments

View all comments