0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

പോയതാണോ?"

​അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടതോടെ ഹാളിൽ ചിരിപ്പൂരം തന്നെ നടന്നു.

ചിലർ കൈകൊട്ടി ചിരിക്കുന്നു, ചിലർ എന്നെ നോക്കി സഹതപിക്കുന്നു.

​ഞാൻ ദേഷ്യം കടിച്ചുപിടിച്ചു കൊണ്ട് അനുവിനെ ഒന്ന് നോക്കി.

അവളുടെ ആ ഉരുണ്ട കണ്ണുകളിൽ ഒരു വിജയചിരി തിളങ്ങുന്നുണ്ട്. അവൾ മെല്ലെ എന്റെ അടുത്തേക്ക് വന്നിട്ട് എല്ലാവരും കേൾക്കെ പറഞ്ഞു:

​"സാരമില്ല കേട്ടോ.. മൂപ്പർക്ക് നമ്മുടെ വീടിന്റെ ഡിസൈൻ അത്രക്ക് ഇഷ്ടപ്പെട്ടു. സിലിംഗിലെ ആ പൂക്കൾക്ക് വെള്ളമൊഴിക്കാൻ പോയതാവും പാവം!ഹഹഹ"

​അതുകൂടി കേട്ടതോടെ അവിടെ ചിരിയുടെ അണക്കെട്ട് പൊട്ടി.

എനിക്ക് ഭൂമി പിളർന്നു താഴേക്ക് പോയാൽ മതിയെന്നായി.

എന്റെ പുതിയ ബ്രാൻഡഡ് ഷർട്ട് ഇപ്പോൾ ഒരു പഴയ തോർത്ത് കഷ്ണം പോലെ തൂങ്ങിക്കിടക്കുന്നു.

അകത്തു ഇന്നർ ബനിയൻ ഇട്ടത് എന്തുകൊണ്ടും നന്നായി എന്ന് എനിക്ക് തോന്നി..

​ഞാൻ പതുക്കെ ബാത്റൂമിലേക്ക് വലിഞ്ഞു.

കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ മുഖത്ത് പറ്റിയിരുന്ന ഒരു ചെറിയ പൈനാപ്പിൾ കഷ്ണം കണ്ടു.

അത് എടുത്തു വായിലിട്ടപ്പോൾ നല്ല കയ്പ്പ്!

അവൾ പറഞ്ഞത് പോലെ തന്നെ...

പൈനാപ്പിൾ ലൈമിന് നല്ല കയ്പ്പാണ്, അത് തന്നവൾക്ക് അതിലും വലിയ പുളിയും!

ബാത്ത്റൂമിലെ കണ്ണാടിയിൽ നോക്കി ഞാൻ മനസ്സിനെ ഒന്ന് പാകപ്പെടുത്തി.

"മോനേ.. ഇത് വെറുമൊരു പൈനാപ്പിൾ ലൈം യുദ്ധമല്ല, ഇത് ആത്മാഭിമാനത്തിന്റെ പോരാട്ടമാണ്!"

നനഞ്ഞ ഷർട്ട് ഊറിപ്പിഴിഞ്ഞ് എങ്ങനെയൊക്കെയോ ഒന്ന് ഉണക്കാൻ നോക്കി ഞാൻ പുറത്തിറങ്ങി.

​പകരം വീട്ടാൻ ഒരവസരം നോക്കി നടക്കുമ്പോഴാണ് കണ്ടത്, അനു ഹാളിലെ ആ 'ബ്രസീൽ മഞ്ഞ' ചുമരിനോട് ചേർന്ന് നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നു.

അവളുടെ കയ്യിൽ അപ്പോഴും ആ പൈനാപ്പിൾ ലൈം ജ്യൂസിന്റെ ബാക്കി ഇരുന്ന ഒരു ജഗ്ഗ് ഉണ്ട്.

​അളിയൻ അപ്പുറത്ത് വിരുന്നുകാർക്ക് കുശലം പറയുന്ന തിരക്കിലാണ്.

ഇതല്ലാതെ മറ്റൊരു സമയം എനിക്ക് കിട്ടാനില്ല!

​ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി. വഴുതി വീഴാൻ പോകുന്ന മട്ടിൽ ഒരു ആക്ഷൻ ഇട്ടു.

​"അയ്യോ..!"

എന്ന് ഉറക്കെ വിളിച്ച് ഞാൻ അവളുടെ നേരെ ഒരു ആട്ടം ആടി.

അവൾ ഞെട്ടി തിരിഞ്ഞതും, പേടിപ്പിച്ചു മാറ്റാനായി ഞാൻ അവളുടെ കയ്യിലിരുന്ന ജഗ്ഗിൽ ഒന്ന് തട്ടി.

പക്ഷേ വിധി വൈപരീത്യം എന്ന് പറയട്ടെ, അവൾ ഒഴിഞ്ഞു മാറിയെങ്കിലും ആ ജഗ്ഗ് അവളുടെ കയ്യിൽ നിന്ന് വഴുതി നേരെ ആ മഞ്ഞ ചുമരിലേക്ക് 'സ്പ്ലാഷ്' എന്ന് പറഞ്ഞ് അടിച്ചു തെറിച്ചു!

​മഞ്ഞ ചുമരിൽ

💬 Comments

View all comments