Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇട്ടു.
"അല്ല അപ്പൂ, ഈ വണ്ടിയുടെ എസിക്ക് എന്താ ഒരു തണുപ്പില്ലാത്തത്? നിന്റെ ഈ കറുത്ത വണ്ടി വെയിൽ മൊത്തം വലിച്ചെടുക്കുന്നത് കൊണ്ടാണോ അതോ ഇതിന്റെ കപ്പാസിറ്റി ഇത്രയേ ഉള്ളോ? എന്റെ വീട്ടിലെ ഫ്രിഡ്ജിന് ഇതിനേക്കാൾ തണുപ്പുണ്ട്!"
ഞാൻ പല്ലിറുമ്മി.
"എടി, ഇത് ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ആണ്. ഇതിൽ കൂടുതൽ തണുപ്പിച്ചാൽ നീ ഐസ് ആയിപ്പോകും."
അവൾ ഒന്ന് കൂർപ്പിച്ചു നോക്കി.
"ഐസ് ആയാലും കുഴപ്പമില്ല, ഈ വണ്ടിക്കുള്ളിലെ ഒരുമാതിരി 'പഴയ പ്ലാസ്റ്റിക്' മണം അങ്ങോട്ട് മാറിക്കിട്ടുമല്ലോ. നീ ഇതിൽ വല്ല ചീഞ്ഞ പൈനാപ്പിളും ഇട്ടു വെച്ചിട്ടുണ്ടോ?"
എനിക്ക് വണ്ടി എവിടെയെങ്കിലും ഇടിപ്പിക്കാൻ തോന്നി.
"നിനക്ക് മണം കൂടുതൽ ആണെങ്കിൽ ഗ്ലാസ് താഴ്ത്തി തല പുറത്തേക്കിട്. എന്നിട്ട് ആ കാറ്റും കൊണ്ട് അവിടെ ഇരുന്നോ!"
അവൾ ചിരിച്ചു.
"അയ്യോ... ദേഷ്യം വന്നോ? ഈ വണ്ടിക്ക് സ്പീഡും കുറവാണല്ലോ. നമ്മൾ ബാംഗ്ലൂർ എത്തുമ്പോഴേക്കും അടുത്ത പാലുകാച്ചൽ ചടങ്ങ് വരും. ഒന്ന് അമർത്തി ചവിട്ടടാ ഡിസൈനർ അളിയാ..."
എന്റെ അമേസിനെ അവൾ ഒരു പഴയ പോത്തു വണ്ടിയോട് ഉപമിക്കുന്നത് കേട്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഞാൻ ഗിയർ മാറ്റി ആഞ്ഞു ചവിട്ടി. വണ്ടി 100 കടന്നു.
"ഓ... 100 എത്തിയപ്പോൾ തന്നെ വണ്ടി ഇങ്ങനെ വിറയ്ക്കുന്നത് കണ്ടോ? ഇതാണോ നിന്റെ പത്ത് ലക്ഷത്തിന്റെ അഹങ്കാരം? ഇതിനേക്കാൾ സ്പീഡിൽ എന്റെ പഴയ സ്കൂട്ടി പോകും!"
സത്യം പറഞ്ഞാൽ എനിക്ക് വണ്ടി നിർത്തി ഇറങ്ങി ഓടാൻ തോന്നി. 16 വർഷം മുൻപ് ഇവളുടെ പെൻസിൽ ഒടിച്ചതിന് അവൾ ഇന്ന് എന്റെ സമാധാനത്തിന്റെ
💬 Comments
View all comments