0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

'ടയർ' അങ്ങ് പഞ്ചറാക്കുകയാണ്.

​"നിനക്ക് വണ്ടിയെ പറ്റി വല്ലതും അറിയാമോടി ഉണ്ടക്കണ്ണീ?"

ഞാൻ അറിയാതെ വിളിച്ചു പോയി.

​അതുകേട്ടതും അവൾ ഒന്ന് നിശബ്ദയായി. ഞാൻ വിജയിച്ചു എന്ന് കരുതിയതും അവൾ പതിയെ എന്റെ അടുത്തേക്ക് ചാഞ്ഞു.

ഉണ്ടക്കണ്ണിയെന്നോ? അന്ന് ക്ലാസ്സിൽ നീ എന്റെ പുറകെ നടന്നത് ഈ ഉണ്ടക്കണ്ണി കാണാൻ വേണ്ടിയിട്ടായിരുന്നല്ലോ അപ്പൂ... അതൊക്കെ മറന്നോ?"

​അവളുടെ ആ ചോദ്യവും പെട്ടെന്നുള്ള ആ മാറ്റവും എന്നെ ഒന്ന് തണുപ്പിച്ചു. പക്ഷേ അടുത്ത സെക്കൻഡിൽ അവൾ വീണ്ടും തുടങ്ങി,

"എങ്കിലും ഈ വണ്ടിയുടെ ഗിയർ ലിവർ കണ്ടിട്ട് എനിക്ക് ഒരുമാതിരി..."

​ബാക്കി കേൾക്കാൻ കാത്തു നിൽക്കാതെ ഞാൻ റേഡിയോ ഓൺ ചെയ്തു. വോളിയം കൂട്ടി. ഇവളോട് സംസാരിച്ചാൽ ഞാൻ വണ്ടി തോട്ടിൽ ഇറക്കും എന്ന് എനിക്ക് ഉറപ്പായി!

റേഡിയോയിലെ പാട്ടിന്റെ താളം പിടിച്ചാണോ അതോ വണ്ടിയുടെ ആ സ്മൂത്തായിട്ടുള്ള ഒഴുക്ക് കൊണ്ടാണോ എന്നറിയില്ല, കുറച്ചു കഴിഞ്ഞപ്പോൾ ആ 'ചൊറിയൻ വർത്തമാനങ്ങൾ' ഒക്കെ ഒന്ന് നിന്നു.

വശങ്ങളിലേക്ക് നോക്കിയപ്പോൾ കണ്ടു, നമ്മുടെ പൈനാപ്പിൾ റാണി പതുക്കെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചിരിക്കുന്നു.

​കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ അവൾ നല്ല ഉറക്കമായി.

​ഞാൻ വണ്ടിയുടെ സ്പീഡ് പതുക്കെ ഒന്ന് കുറച്ചു.മെല്ലെ അവളെ ഒന്ന് നോക്കി.

​"എന്തൊരു ഐശ്വര്യം!"

ഞാൻ മനസ്സിൽ പറഞ്ഞു.

​നേരത്തെ വായ തുറന്നപ്പോൾ തമിഴ് സിനിമയിലെ വില്ലത്തിയെപ്പോലെ ആയിരുന്ന പെണ്ണാണോ ഇത്? ഉറക്കത്തിൽ അവൾ എത്ര ശാന്തയാണ്.

ആ ഉരുണ്ട കണ്ണുകൾ അടഞ്ഞു കിടക്കുന്നു,

കാറ്റിൽ പറക്കുന്ന മുടിയിഴകൾ അവളുടെ മുഖത്ത് വന്നു തട്ടുന്നുണ്ട്. ശരിക്കും ഒരു

💬 Comments

View all comments