Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ് 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
കൊച്ചു കുട്ടിയെപ്പോലെ തോന്നി.
16 വർഷം മുൻപ് നാലാം ക്ലാസ്സിലെ ആ ബെഞ്ചിൽ ഇരുന്നിരുന്ന അതേ നിഷ്കളങ്കത അവളുടെ മുഖത്ത് ഇപ്പോൾ തിളങ്ങുന്നുണ്ട്.
വായ തുറന്നാൽ പടക്കം പൊട്ടിക്കുന്നത് പോലെ സംസാരിക്കുമെങ്കിലും, ഉറങ്ങുമ്പോൾ ഇവൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്.
എന്റെ 'ആണും പെണ്ണും കെട്ട' ഹോണ്ട അമേസിനുള്ളിൽ ഇപ്പോൾ ഒരു മാലാഖ ഇരിക്കുന്ന പ്രതീതി. പത്ത് ലക്ഷം രൂപയുടെ വണ്ടിക്ക് ഇത്രയും ലുക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയത് ഇപ്പോഴാണ്!
ഞാൻ അറിയാതെ ഒന്ന് ചിരിച്ചു പോയി.
"ഉറങ്ങിയാൽ ഇത്രയും ഐശ്വര്യമുള്ള നീ എന്തിനാണെടീ വായ തുറക്കുമ്പോൾ ഇത്രയും കയ്പ്പ്?"
എന്ന് ഞാൻ പതുക്കെ മന്ത്രിച്ചു.
അവളുടെ തല പതുക്കെ എന്റെ തോളിലേക്ക് ഒന്ന് ചരിഞ്ഞു വീഴാൻ നോക്കി.
ഞാൻ വണ്ടി വല്ലാതെ വെട്ടിക്കാതെ വളരെ സൂക്ഷിച്ചു മുന്നോട്ട് എടുത്തു. ഈ ഉറക്കം ബാംഗ്ലൂർ എത്തുന്നതുവരെ നീണ്ടു നിൽക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി.
കാരണം, അവൾ ഉണർന്നാൽ പിന്നെ എന്റെ വണ്ടിയും എന്റെ സമാധാനവും കട്ടപ്പൊകയാകും!
അവളുടെ ആ ഉറക്കത്തിലുള്ള മുഖം നോക്കി ഇരിക്കെ, പണ്ട് നാലാം ക്ലാസ്സിൽ വെച്ച് അവൾക്ക് കൊടുക്കാൻ വെച്ചിരുന്ന ആ 'പ്രേമലേഖനം' എന്റെ ഓർമ്മയിലേക്ക് വന്നു.
അന്ന് അത് കൊടുക്കാൻ പേടിച്ചിട്ടാണ് ഞാൻ അവളുടെ പെൻസിൽ ഒടിച്ചത്.
പെട്ടെന്ന് അവൾ ഉറക്കത്തിൽ ഒന്ന് കുറുകി. ഞാൻ വേഗം കണ്ണ് റോഡിലേക്ക് മാറ്റി.
ഞാൻ ആ മുഖത്തെ ഐശ്വര്യം നോക്കി അന്തംവിട്ടു നിൽക്കുകയായിരുന്നു.
സത്യം പറഞ്ഞാൽ ഒരു നിമിഷം ഞാൻ റോഡ് പോലും മറന്നുപോയി.
"ഇവൾക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നോ?"
എന്ന് ആലോചിച്ച്
💬 Comments
View all comments