0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

'ആണും പെണ്ണും കെട്ട' വണ്ടി എവിടെയെങ്കിലും കൊണ്ട് ഇടിക്കും. എന്നിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ കിടക്കാൻ!"

അവൾ വീണ്ടും ഫോമിലായി.

​ഞാൻ ഒന്നുറപ്പിച്ചു, ഇവൾ ഉറങ്ങിയാലേ ഐശ്വര്യമുള്ളൂ. വായ തുറന്നാൽ പിന്നെയും ആ പഴയ കാന്താരി തന്നെ!

​"നീ ഉണർന്ന സ്ഥിതിക്ക് നമുക്ക് എവിടെയെങ്കിലും നിർത്തി ചായ കുടിക്കാം. നിന്റെ ഈ വായ ഒന്ന് അടക്കാൻ വല്ലതും വാങ്ങിത്തരാം." ഞാൻ പറഞ്ഞു.

​അവൾ ചിരിച്ചു. "ചായ വേണ്ട... ഒരു പൈനാപ്പിൾ ലൈം മതി. പക്ഷേ ഇത്തവണ ഉപ്പും മധുരവും പുളിയും ഒക്കെ ഞാൻ തന്നെ തീരുമാനിക്കും!"

അന്ന് രാത്രിയായപ്പോൾ ഞാൻ വണ്ടി ഒരു റെസ്റ്റോറന്റിന് മുന്നിൽ നിർത്തി. അവൾ സംശയത്തോടെ ചോദിച്ചു,

"ഫുഡ് അടിക്കാനാണോ?"

​"അല്ല... ഇന്ന് ഇവിടെ താമസിക്കാം,"

ഞാൻ ഗൗരവത്തിൽ പറഞ്ഞു.

​അവൾക്ക് അത് കേട്ടതും ആകെ ഒരു ശങ്ക.

"താമസിക്കാനോ? നിന്റെ കൂടെയോ?"

അവളുടെ ആ ചോദ്യത്തിൽ അല്പം ഭയവും അതിലേറെ അത്ഭുതവും ഉണ്ടായിരുന്നു.

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

"പിന്നെ താമസിക്കാതെ! നീ ഓടിക്കുമോ വണ്ടി ഇനി? എനിക്ക് ആകെ ക്ഷീണം തോന്നിത്തുടങ്ങി."

​അനു വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.

"ഇപ്പോൾ ഒന്ന് ആഞ്ഞു പിടിച്ചാൽ പുലർച്ചെ 3-4 മണിക്ക് ബാംഗ്ലൂർ എത്തും അപ്പു. എന്തിനാ വെറുതെ റൂം ഒക്കെ എടുക്കുന്നത്?"

​"അയ്യടാ... നിനക്ക് അത്രക്ക് ധൃതിയാണെങ്കിൽ ഒറ്റയ്ക്ക് അങ്ങ് ആഞ്ഞു പിടിച്ചാൽ മതി. എനിക്ക് വയ്യ. പൈനാപ്പിൾ ലൈം ജ്യൂസേ, പതുക്കെ ഇറങ്ങി വാ. ഫുഡ് തീർന്നാൽ പിന്നെ ഒന്നും കഴിക്കാതെ ഉറങ്ങേണ്ടി വരും."

​എന്റെ ആ ഡയലോഗ് കേട്ടപ്പോൾ അവൾക്ക് ചിരിയും

💬 Comments

View all comments