0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 1 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ദേഷ്യവും ഒരുപോലെ വന്നു.

​ഞാൻ കള്ളച്ചിരിയോടെ തിരിഞ്ഞു നോക്കി. അവളുടെ ആ ശങ്കയും ആ നോട്ടവും കണ്ടപ്പോൾ എനിക്ക് വീണ്ടും ആ പഴയ നാലാം ക്ലാസ്സിലെ ശത്രുതയും ഇപ്പോഴത്തെ ഈ കുസൃതിയും ഓർമ്മ വന്നു.

റെസ്റ്റോറന്റിലേക്ക് നടക്കുമ്പോൾ അവൾ വീണ്ടും ഒന്ന് ശങ്കിച്ചു നിന്നു. എന്നിട്ട് എന്റെ കൈയ്യിൽ പതുക്കെ പിടിച്ചു കൊണ്ട് ചോദിച്ചു,

"അപ്പൂ... ശരിക്കും രണ്ട് റൂം എടുക്കുമല്ലോ അല്ലേ?"

​ഞാൻ നടപ്പ് നിർത്തി അവളുടെ ആ ഉരുണ്ട കണ്ണുകളിലേക്ക് തന്നെ നോക്കി. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:

​"അതിനെന്താ... രണ്ട് റൂം തന്നെ എടുക്കാം. പക്ഷേ ഒരു കാര്യമുണ്ട്, പേടിച്ച് പകുതി രാത്രിയിൽ എന്റെ റൂമിലെ വാതിലിൽ വന്ന് മുട്ടരുത്. അന്ന് നാലാം ക്ലാസ്സിൽ മഴ പെയ്തപ്പോൾ പേടിച്ച് എന്റെ കുടക്കീഴിൽ വന്ന് നിന്നത് പോലെ!"

​അതുകേട്ടതും അവളുടെ മുഖം ഒന്ന് ചുവന്നു.

പഴയ ആ 'പെൻസിൽ ഒടിഞ്ഞ' ദേഷ്യം വീണ്ടും മുഖത്ത് വരുന്നത് ഞാൻ കണ്ടു. അവൾ എന്റെ തോളിൽ ഒന്ന് ആഞ്ഞു തല്ലിയിട്ട് പറഞ്ഞു:

​"ഒന്ന് പോടാ ഡിസൈനർ അളിയാ! നിന്റെ കുടക്കീഴിൽ അല്ല, നിന്റെ ഈ ആണും പെണ്ണും കെട്ട കാറിൽ കയറിയപ്പോഴേ എനിക്ക് ഈ ഗതി വരുമെന്ന് തോന്നിയതാ!"

​അവൾ എന്നെ മറികടന്ന് മുന്നോട്ട് നടന്നു. പക്ഷേ ആ നടത്തത്തിൽ ഒരു പ്രത്യേക താളമുണ്ടായിരുന്നു.

പൈനാപ്പിളിന്റെ പുറത്തെ മുള്ളു പോലെ അവൾ എത്ര ചൊറിഞ്ഞാലും, ഉള്ളിലെ ആ മധുരം എനിക്ക് വേണ്ടി മാത്രമാണെന്ന് ആ രാത്രിയിലെ തണുപ്പിൽ എനിക്ക് മനസ്സിലായി.

​പൈനാപ്പിൾ ലൈം ജ്യൂസിന്റെ ആ പുളിപ്പും

💬 Comments

View all comments