0%

Chapter Title : പൈനാപ്പിൾ ലൈം ജ്യൂസ്‌ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ഹോട്ടൽ 'അവരാതം' മാതിരി ഇരിക്കുത്. എസി ഇല്ലൈ, ഇതിന് ഇത്ര കാശാ? റൊമ്പ മോസം!"

​ബില്ല് കൊടുക്കുന്ന ആൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അനുവിന്റെ ആ ഉരുണ്ട കണ്ണിലെ ദേഷ്യം കണ്ടപ്പോൾ അയാൾ പേടിച്ചു പോയി.

​"അമ്മാ... ഡിസ്കൗണ്ട് തരേൻ. കൊഞ്ചം ശാന്തമാകുങ്കെ!"

​ഞങ്ങൾ റെസ്റ്റോറന്റ് ഏരിയയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അനു എന്റെ നേരെ നോക്കി ഒന്ന് ഇളിച്ചു.

"അപ്പൂ എങ്ങനെയുണ്ട് എന്റെ തമിഴ്? സേലം കാരി അനുരാധ എന്ന് പറഞ്ഞാൽ ഏത് തമിഴ് കിങ്ങും പേടിക്കണം!"

​ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

"സേലം കാരി അനുരാധയോ...നീയെപ്പോ സേലം കാരിയായി...നീ തമിഴ് സംസാരിച്ചപ്പോഴേ എനിക്ക് തോന്നി, ആ വെയിറ്റർ ഇനി മേലാൽ മലയാളികളെ ഈ വഴിക്ക് അടുപ്പിക്കില്ല എന്ന്!"

​ലോബി ഏരിയയിലേക്ക് നടക്കുമ്പോ അവൾ പതുക്കെ എന്റെ തോളിൽ തൂങ്ങി.

"എങ്കിലും ആ പൈനാപ്പിൾ ലൈം കിട്ടാത്തത് മോശമായിപ്പോയി അപ്പൂ...!!!"

ഞാൻ മനസ്സിൽ ചിന്തിച്ചു..

'ഇവളെ പെറ്റിട്ടപ്പോൾ ആദ്യം കൊടുത്തത് പൈനാപ്പിൾ ലൈം ജ്യൂസ്‌ ആയിരിക്കും.. അല്ലാതെ ഇങ്ങനെ സംഭവിക്കില്ല..'

ആ റെസ്റ്റോറന്റിലെ  ഗ്രാൻഡ് മീൽ പരീക്ഷണത്തിന് ശേഷം, ബാഗും തൂക്കി ഞങ്ങൾ നേരെ റിസപ്ഷനിലേക്ക് ചെന്നു.

അവിടെ പട്ടുസാരിയൊക്കെ ഉടുത്ത്, നെറ്റിയിൽ വലിയൊരു കുങ്കുമപ്പൊട്ടും വെച്ച് ഒരു ലേഡി സ്റ്റാഫ് ഇരിക്കുന്നുണ്ട്.സാരിയിലെ നെയിം ബോർഡിൽ 'സെൽവി' എന്ന് എഴുതിയിട്ടുണ്ട്.

​അനു തന്റെ തമിഴ് പരിജ്ജ്ഞാനം മുറുക്കിപ്പിടിച്ച് ഒരു യുദ്ധത്തിന് പുറപ്പെടുന്ന ഭാവത്തിൽ മുന്നോട്ട് നീങ്ങി. ഞാൻ തൊട്ടുപിന്നാലെയും.

"വണക്കം അക്കാ! എനക്ക് 'രണ്ട്' എസി റൂം വേണം. സെപ്പറേറ്റ് റൂം... പുരിഞ്ചുതാ? സിംഗിൾ സിംഗിൾ റൂം!"
അനു

💬 Comments

View all comments