0%

Chapter Title : പക 6 [SAiNU]

Author : SAINU Read All Parts 316

അജയേട്ടനെ പരിചയപെട്ടില്ലല്ലോ.

രേഖ അവളെ നോക്കി കൊണ്ട് അന്ന് വന്നപ്പോ..

സരിത = ഹ്മ്മ് അജയേട്ടൻ പറഞ്ഞിരുന്നു വിശദമായി ഒന്ന് പരിചയപ്പെടണം എന്ന്.

അജയൻ ഇടയ്ക്കു കയറികൊണ്ട്.

അതെ കസ്റ്റമേഴ്സിനെ വളയ്ക്കുന്ന നാക്കു കൊണ്ട് ആ പാവത്തിനെ ഉപദ്രവിക്കാതെ സരിതെ.

സരിത രേഖയെ ഇടം കണ്ണിട്ടു നോക്കികൊണ്ട്‌. അത്ര പാവം ഒന്നുമല്ല കേട്ടോ.

അജയേട്ടൻ തന്നെ ചോദിച്ചറിഞ്ഞോ എല്ലാം എന്ന് പറഞ്ഞോണ്ട് സരിത പുറത്തേക്കിറങ്ങിയതും.

അജയൻ രേഖയുടെ മുഖത്തേക്ക് ഒന്ന് നോക്കി.

അവളാകെ വിയർക്കാൻ തുടങ്ങിയിരുന്നു.

വെപ്രാളത്തോടെയുള്ള അവളുടെ നിൽപ് കണ്ടു അജയൻ ചുണ്ട് വിടർത്തി മെല്ലെ ചിരിച്ചോണ്ട്.

അജയൻ = എന്തിനാ രേഖ പേടിക്കുന്നെ.

രേഖ = ഏയ്‌ ഇല്ല സാർ അതുപിന്നെ.

അജയൻ = എങ്ങിനെയുണ്ട് ജോലിയൊക്കെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.

രേഖ = ഇല്ല സാർ.

അജയൻ = രേഖയുടെ ഈ സാർ വിളി ഒന്ന് ഒഴിവാക്കാമോ.

രേഖ = അതുപിന്നെ.

അജയൻ = സരിത വിളിക്കുമ്പോലെ അജയേട്ടാന്നോ അജയൻ എന്നോ വിളിച്ചൂടെ.

രേഖ = സാർ എന്തിനാ വിളിപ്പിച്ചേ

അജയൻ = പിന്നേം സാർ എന്നോ

രേഖ = സോറി അജയേട്ടൻ എന്തിനാ വിളിപ്പിച്ചേ

അജയൻ = രേഖയുടെ ഈ വിളി കേൾക്കാൻ തന്നെ.

രേഖ അജയന്റെ മുഖത്തേക്ക് നോക്കാതെ തയെക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.

അജയൻ =ഹ്മ്മ് ഞാൻ വിളിപ്പിച്ചത് രേഖേ ഈ കണക്കുകൾ ഒന്നും അങ്ങോട്ട്‌ ശരിയാകുന്നില്ല അതിനുവേണ്ടിയാ.

രേഖ = ഏത് സാർ.

സോറി അജയേട്ടാ.

അജയൻ = ദെ കഴിഞ്ഞ വീക്കിലെ ബാലൻസ് ഒന്നും ശരിയല്ലല്ലോ രേഖേ.

രേഖ = അയ്യോ അത് സരിതയാ ക്ലിയർ ചെയ്തേ.

അജയൻ = രേഖയെല്ലേ ഇവിടുത്തെ ക്യാഷ് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.

രേഖ - അതെ

അജയൻ = പിന്നെങ്ങിനെ സരിത അതെല്ലാം ക്ലിയർ ചെയ്യുന്നേ.

രേഖ = ലാസ്റ്റ് ഡേ എനിക്ക് കുറച്ചു നേരത്തെ പോകേണ്ടതായിട്ട് വന്നു അതാ.

അജയൻ = രേഖയുടെ ജോലിയെല്ലാം തീർത്തിട്ടല്ലേ പോകാൻ പാടുള്ളു.

ശ്രീധരേട്ടനെവിടെ.

അജയന്റെ മുഖം മാറുന്നത് കണ്ടപ്പോൾ രേഖ ഒന്നു ഭയന്നു.

അജയൻ തന്നെ ശ്രീർദരേട്ടനെ വിളിച്ചു വരുത്തികൊണ്ട്. എന്താ ശ്രീധരേട്ട ഈ കണക്ക് ഒന്നും അങ്ങോട്ട്‌ ശരിയാകുന്നില്ലല്ലോ.

എന്താ അജയാ ഏത് കണക്കിന്റെ കാര്യമാ പറയുന്നേ.

ഹോഹോ അപ്പൊ ശ്രീധരേട്ടനും ഇതൊന്നും ശ്രദ്ധിക്കാറില്ല അല്ലേ.

ദേ നോകിയെ എന്ന് പറഞ്ഞോണ്ട് അജയൻ ശ്രീധരനെ

💬 Comments

View all comments