0%

Chapter Title : പക 6 [SAiNU]

Author : SAINU Read All Parts 315

കണ്ണിറുകി കാണിച്ചോണ്ട് ഷീറ്റ് ശ്രീധരന്റെ നേർക്കു നീട്ടി.

ശ്രീധരൻ ഒന്ന് മറിച്ചു നോക്കികൊണ്ട്‌.

അതെ ശരിയാണല്ലോ രേഖേ.

ശ്രീധരേട്ട ഞാൻ.

രേഖേ അതിനു നീ വിഷമിക്കുകയൊന്നും വേണ്ട ഒന്നുടെ പോയി ശരിയാക്കി എടുത്തോണ്ട് പോര് എന്ന് പറഞ്ഞോണ്ട് ശ്രീധരൻ അവളെ പറഞ്ഞു വിട്ടു.

രേഖ പോയതും ശ്രീധരൻ അജയനെ നോക്കികൊണ്ട്‌ ആ പാവത്തിനെ എന്തിനാ അജയാ വെറുതെ

ശ്രീധരേട്ട അവളുടെ നിൽപ് കണ്ടായിരുന്നോ അവളുടെ യഥാർത്ഥ സൗന്ദര്യം കണ്ടായിരുന്നോ.

ഹോഹോ അതിന് വേണ്ടിയായിരുന്നോ ഇതെല്ലാം.

അജയൻ ഒന്ന് ചിരിച്ചോണ്ട്.

എല്ലാം ക്ലിയർ ആയിരുന്നു ശ്രീധരേട്ട.

ഇപ്പൊ അവൾ ആകെ ടെൻഷൻ ആയി എന്താ ചെയ്യുന്നേ എന്ന് നോക്കാം.

രേഖ പുറത്തേക്കിറങ്ങിയതും മുഖമെല്ലാം വാടിയതി കണ്ടു സരിത രേഖയെ വിളിച്ചു.

എന്താ രേഖചേച്ചി പ്രശ്നം വല്ലതും

രേഖ അവളെ ഒന്ന് നോക്കികൊണ്ട്‌ നീ എല്ലാം ക്ലിയർ ആക്കിയെന്നു പറഞ്ഞിട്ട്.

അതെ അതിനെന്താ ഉണ്ടായേ.

ഒന്നും ക്ലിയർ അല്ലാന്നു.

എവിടെ ആ ഷീറ്റ് ഞാൻ നോക്കട്ടെ.

സരിത അതും വാങ്ങിച്ചോണ്ട്.

എനിക്കെല്ലാ ക്ലിയർ ആയിട്ടാണ് തോന്നുന്നേ.

ഇനി ചേച്ചിയൊന്നുടെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം കൊണ്ട് പോയി കൊടുത്തോ..

ഹാ പിന്നെ അജയേട്ടൻ ദേഷ്യപെടുന്നത് ഒന്നും അത്ര കാര്യമാക്കണ്ട കേട്ടോ.

പുറമെ കാണുന്ന ആ ദേഷ്യമേ ഉള്ളു.

ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഇത്രയും സ്നേഹമുള്ള നല്ല മനുഷ്യനെ കാണാൻ കിട്ടില്ല.

അതെല്ലാം നീയെന്തിനാ എന്നോട് പറയുന്നേ എനിക്കാരുടെ ഇഷ്ടവും സ്നേഹവും ഒന്നും വേണ്ട.

അല്ല ഞാൻ പറഞ്ഞുന്നെ ഉള്ളു അതിനു എന്നെ ചാടി കടിക്കാൻ വരുന്നതെന്തിനാ ചേച്ചി. അജയേട്ടനെ കുറിച്ച് ചേച്ചിക്ക് അറിയാത്തോണ്ടാ . സ്നേഹിച്ചാൽ ഇത്രയും തങ്കപ്പെട്ട മനുഷ്യൻ വേറെ ഉണ്ടാകില്ല രേഖേച്ചി.

ഹോ അതിനിപ്പോ ഞാനെന്തു വേണം എന്നാ നീ പറയുന്നേ.

കണ്ടറിഞ്ഞു അങ്ങ് നിന്നു കൊടുക്കെന്റെ

ചേച്ചി. പിന്നെ എല്ലാം ശരിയായിരിക്കും.

നീയെന്താ പെണ്ണെ പറഞ്ഞു വരുന്നേ.

ജോലി ചെയ്യാൻ വന്നാൽ ആ ജോലി വൃത്തിയായി ചെയ്യണം അല്ലാതെ അയാളുടെ മൂട് പോലെ നിൽക്കാനൊന്നും എന്നെ കിട്ടില്ല.

ആ ബെസ്റ്റ് ചേച്ചി ഇതും പറഞ്ഞോണ്ട് ഇരുന്നോ. അതിനൊക്കെ എന്നെ കണ്ടു പടിക്കെന്റെ ചേച്ചി. ശ്രീധരേട്ടൻ എങ്ങിനെ ആയിരുന്നു ഇപ്പൊ കണ്ടില്ലേ ഒന്ന് അടങ്ങിയത്. അതെങ്ങിനെയാന്ന ചേച്ചി കരുതിയെ.

ആ എനിക്കൊന്നും അറിയില്ല.

ആ അത് തന്നെയാ ചേച്ചിയുടെ പ്രേശ്നവും

എടി നീയിതോന്ന് കൊടുക്കാമോ.എന്ന് ചോദിച്ചോണ്ട് രേഖ ഫയൽ സരിതയുടെ നേർക്കു

💬 Comments

View all comments