0%

Chapter Title : പക 3 [SAiNU]

Author : SAINU Read All Parts 1.1K

അവനെ ഇങ്ങോട്ട് വിളിക്കണോടി എന്ന് രേഖ പറഞ്ഞതും. അവൾ അവിടെ നിന്നും പതുക്കെ ഊരി.

രേഖ = എടി നിന്നോടാ ചോദിച്ചേ.

ശില്പ = ആവിശ്യം വരുമ്പോ ഞാനറിയ്ക്കാം കേട്ടോ രേഖാമ്മേ എന്ന് പറഞ്ഞോണ്ട് അവൾ അപ്പുറത്തേക്ക് പോയി.

ഹ്മ്മ് ആവിശ്യം വരുമ്പോയെങ്കിലും നി അറിയിക്കുമല്ലോ അത് മതി.

മനു റൂമിലിരുന്നു ആകെവിയർത്തു. അങ്ങോട്ടേക്ക് വന്ന രേഖ.

ഹാ മോനേ മനു നി ഇങ്ങോട്ട് വായോ. എന്ന് പറഞ്ഞു കൊണ്ട് രേഖ അവനെ വിളിച്ചു.

അമ്മയുടെ മുഖത്ത് നോക്കാനാകാതെ വിഷമിക്കുന്ന മനുവിനെ രേഖ നോക്കി

എന്തിനാ മനു നി അമ്മയുടെ മുന്നിൽ നാണിക്കുന്നെ.അമ്മ കണ്ടതിനാണോ ഇതൊക്കെ സാധാരണമല്ലേ.

നാളെ നിന്റെ പെണ്ണാകേണ്ടവൾ അല്ലേ അവൾ.

വാടാ എന്ന് പറഞ്ഞോണ്ട് രേഖ മനുവിനെ തന്റെ മാറോടു ചേർത്തു നിറുത്തി..

അവള് നല്ല കുട്ടിയ മനു നമ്മുടെ വീട്ടിലേക്കു പറ്റിയ കുട്ടിയാ..

നി പണ്ട് പറഞ്ഞ പോലെ അമ്മക്ക് ഇഷ്ടായി അവാളേ.

അവൾ നമ്മുടെ വീട്ടിലുണ്ടെൽ എന്ത് രസമായിരിക്കും എന്നറിയോ എത്രയും പെട്ടന്ന് അവളെ നമുക്ക് നമ്മുടെ വീട്ടിലേക്കു കൊണ്ട് പോകണം.

എന്നിട്ട് വേണം നിന്റെയും അവളുടെയും മക്കളെയും നോക്കി അമ്മക്ക് സന്തോഷിക്കാൻ..

പഴയ എന്റെ മനുവില്ലേ അതുപോലേ ഉള്ള പിള്ളേര് വേണം.

നിന്റെ മക്കളെയും നോക്കി ഇനിയുള്ള കാലം ജീവിക്കണം മനു ഈ അമ്മക്ക്.

എന്റെ മനുകുട്ടന്റെ മക്കളെ.. എന്ന് പറഞ്ഞോണ്ട് രേഖ മനുവിന്റെ തലയിൽ തഴുകി ഉമ്മവെച്ചോണ്ട് നിന്നു.

മനുവിന്റെ മുടിയിൽ നനവ് പടരുന്നത് അറിഞ്ഞ മനു

അമ്മയെ നോക്കി കൊണ്ട് അമ്മയെന്തിനാ കരയുന്നെ.

ഞാനില്ലേ അമ്മയുടെ

💬 Comments

View all comments