0%

Chapter Title : പക 4 [SAiNU]

Author : SAINU Read All Parts 729

മനസ്സിൽ അപ്പോഴും അച്ഛനുമായുള്ള പഴയ കാര്യങ്ങൾ ആയിരുന്നു..

എന്നും എന്തിനും കൂടെ നിന്നിട്ടുള്ള അച്ഛൻ..

ഈ അവസ്ഥയിൽ ആയിട്ടും അച്ചനെന്തേ ഒന്ന് പറഞ്ഞില്ല.
അമ്മയെ ഞാൻ കൈനീട്ടി സ്വീകരിച്ചത് അച്ഛന് ഇഷ്ടമായിട്ടില്ലേ എന്നൊക്കെ ആലോചിച്ചു കൊണ്ട് മനു അതെ നിൽപ് തുടർന്നു..

കാർത്തി വന്നു തോളിൽ തട്ടിയപ്പോഴാണ് അവൻ ചിന്തയിൽ നിന്നും വിമോചിതനായത്..

മനു നീ ഒന്ന് ഇവിടെ ഇരുന്നേ ഇനി വിഷമിക്കാൻ ഒന്നുമില്ല എന്നല്ലേ ഡോക്ടർ പറഞ്ഞിട്ട് പോയത്.
പിന്നെന്താടാ നീ ഇങ്ങിനെ ആലോചിക്കാൻ..

മനു കരഞ്ഞു കലങ്ങിയ കണ്ണുമായി കാർത്തിയുടെ തോളിലേക്ക് വീണു.

കാർത്തി നിനക്കറിയില്ലേ ഞാൻ എത്രമാത്രം അച്ഛനെ സ്നേഹിക്കുന്നുണ്ട് എന്ന്..

എന്നിട്ടും അച്ഛൻ എന്നോട് ഇതേ പറ്റി ഒരക്ഷരം മിണ്ടിയില്ലല്ലോടാ.

ആരെയും അറിയിക്കാതെ പോകാമായിരുന്നു അപ്പൊ അച്ഛന്റെ മനസ്സിൽ..

ഏയ്‌ മനു നീയെന്തിനാ അങ്ങിനെയൊക്കെ ചിന്തിച്ചു കൂട്ടുന്നെ.. എല്ലാം നമുക്ക് അച്ഛനോട് തന്നെ ചോദിക്കാലോ മനു..

അച്ഛൻ ഒന്ന് റെഡിയാകട്ടെ..
എന്നിട്ട് എനിക്കും ഉണ്ട് കുറെ ചോദിക്കാൻ..

ഒന്നുമില്ലേലും ഞാനും കുറെ അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിച്ചിട്ടുള്ളതല്ലേ മനു..

ശിൽപേ നീ ഇവനെ അങ്ങോട്ട്‌ കൊണ്ട് പോയി ഫുഡ് കൊടുത്തേ.

ഇന്ന് ഒന്നും കഴിച്ചിട്ടില്ല.

വേണ്ട കാർത്തി അച്ഛനെ കാണാതെ ഒന്ന് സംസാരിക്കാതെ എനിക്ക് തോന്നുന്നില്ലെടാ..

ദേ മനു അച്ഛൻ കുറച്ചു കയിഞ്ഞാ കണ്ണു തുറക്കും അപ്പൊ ഈ കരഞ്ഞ മുഖം കണ്ടാൽ അച്ഛന് കൂടുതൽ വിഷമം വരത്തെ ഉള്ളൂ..

നീ ചെന്നു വല്ലതും കഴിക്ക് ഞാൻ കൊണ്ട് വന്നിട്ടുണ്ട്.

പ്രിയേ നീ അതൊന്നു ഇവർക്ക് എടുത്തു കൊടുത്തേ എന്ന് പ്രിയയോട്

💬 Comments

View all comments