Chapter Title : പകൽ നിലാവ് 1 [സ്മിത]
വിയർത്തു.
"മോനൂ! എന്താടാ പറ്റിയെ?"
അതൊക്കെ കണ്ട് അനുരാധ ഭയന്ന് അവന്റെ തോളിൽ പിടിച്ച് അവനെ കുലുക്കി വിളിച്ചു.
അവൾബലം പിടിച്ച് അവന്റെ മുഖത്ത് നിന്നും കൈകൾ വേർപെടുത്തി.
അവന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി ചുവന്നിരിക്കുന്നത് അവൾ കണ്ടു.
അവളുടെ ഹൃദയം വിറച്ചുപോയി.
"ഈശ്വരാ! കരയ്യേ? എന്താ നീയേ കാണിക്കുന്നേ?"
അവൻ അവളെ ദയനീയമായി നോക്കി.
"മമ്മി..."
കണ്ണുനീരിനിടയിൽ അർജ്ജുൻ പറഞ്ഞു.
"ഞാനീ ഡയറി രഹസ്യമായി സൂക്ഷിച്ചിരുന്നതല്ലേ? അതിലെ കാര്യം ആരും അറിയില്ലാരുന്നല്ലോ ..ഇതിപ്പോ ..."
വീണ്ടും മിഴിനീരടർന്നുവീണ് തുളുമ്പി.
"ആരറിഞ്ഞാലും മമ്മി അറിയരുത് എന്ന് കരുതി ഞാൻ..."
അവന്റെ ശബ്ദം മുറിഞ്ഞു.
"അത് ശരി!"
അവന്റെ മുഖം ചുമലിലേക്ക് ചേർത്ത് അവൾ പറഞ്ഞു.
"എന്നെ നീ ഇതുപോലെ സ്നേഹിച്ചിട്ട് അത് ഞാൻ അറിയാൻ പാടില്ലെന്നോ! അത് കൊള്ളാല്ലോ!"
അർജ്ജുൻ വിശ്വാസം വരാതെ അവളെ നോക്കി.
"മമ്മി!!"
അവൻ അദ്‌ഭുതത്തോടെ വിളിച്ചു.
"മമ്മി അത് മുഴുവൻ വായിച്ചില്ലേ?"
"പിന്നില്ലേ!"
അവൾ അവന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
"ഇനി ഒന്നുകൂടി വായിക്കണം! നിനക്ക് ഇതുപോലെ ഒക്കെ എഴുതാൻ അറിയാമായിരുന്നോ? ടാഗോർ ഒക്കെ സുല്ലിടുന്ന കവിതയാണല്ലോ!"
അവളുടെ വാക്കുകൾ അവനിൽ വീണ്ടും വീണ്ടും അദ്‌ഭുതത്തിന്റെ അപ്പൂപ്പൻതാടികൾ വിതറി.
"പക്ഷെ ഞാൻ കരുതിയെ..."
"നീയെന്താ കരുതിയെ..."
"ഇതെങ്ങാനും മമ്മി അറിഞ്ഞാൽ എന്നെ അടിക്കും, വഴക്ക് പറയും, കരയും എന്നൊക്കെ.... "
അവൾ അവനെ നോക്കി പുഞ്ചിരിച്ചു.
ആ പുഞ്ചിരിയ്ക്ക് വല്ലാത്ത വശ്യത അവൻ കണ്ടു.
നിലാവിന്റെ മൃദുലത.
ആതിരരാവിൽ പൂത്തുലയുന്ന മുല്ലപ്പൂക്കളുടെ സുഗന്ധമിറ്റുന്ന പുഞ്ചിരി.
താരിളം കാറ്റിലൊഴുകുന്ന ചന്ദനസ്പർശം പോലെ...
"മമ്മിയ്ക്കെന്നോട് ദേഷ്യമില്ലെ?"
💬 Comments
View all comments