0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 15.1K

പോലെ തന്റെ കയ്യിലുണ്ടല്ലോ.. അവർ സന്തോഷമായി ജീവിക്കട്ടെ…

തോമസ്, അച്ചനോട് തന്റെ സമ്മതം അറിയിച്ചു. ഇനിയുള്ള കാലം തന്റെ വീട്ടിൽ തന്നെ അവർ ജീവിക്കണം എന്ന് മാത്രമാണ് അയാളാവശ്യപ്പെട്ടത്.പക്ഷേ, അയാളുടെ ബന്ധുക്കൾക്ക് അത് സ്വീകാര്യമായില്ല..സണ്ണിയെ വീട്ടിൽ കയറ്റിയാൽ തോമസിനേയും വെട്ടും എന്നായി ബന്ധുക്കൾ…

പള്ളിമേടയിൽ എടാ പോടാ വിളികൾ മുഴങ്ങി. പള്ളിപ്രസിഡന്റ് വർക്കിച്ചായനും, അച്ചനും ഇടയിൽ കയറി നിന്നത് കൊണ്ട് മാത്രം അടി പൊട്ടിയില്ല..
തന്റെ മകളെ താനിഷ്മുള്ളയാൾക്ക് കെട്ടിച്ച് കൊടുക്കുമെന്നും അത് ചോദ്യം ചെയ്യാൻ ഒരുത്തനും വളർന്നിട്ടില്ലെന്നും തോമസ് വെല്ല് വിളിച്ചു. തന്റമ്മായച്ചന്റെ ധൈര്യത്തിൽ സണ്ണിക്ക് സന്തോഷം തോന്നി. ബന്ധുക്കളാരെങ്കിലും അദ്ദേഹത്തെ തൊട്ടാ അവരുടെ മുക്കിൽ നിന്ന് ചോര വരുത്താൻ തയ്യാറായി മുഷ്ഠിചുരുട്ടി, കരാട്ടയിൽ ബ്ലാക്ബെൽറ്റ്കിട്ടിയ സണ്ണി റെഡിയായി നിന്നു.

അവസാനം തമ്മിൽ തെറ്റിപ്പിരിഞ്ഞ് ബന്ധുക്കൾ പോയി.
അത് സാരമില്ലെന്ന് തോമസിന് തോന്നി.ആ പോയവരെ എല്ലാവരേയും താൻ സഹായിച്ചതാണ്. ഇനിയും അവർ സഹായവും ചോദിച്ച് വരും. അതോടെ ആ പിണക്കമങ്ങ് തീരും..

“അച്ചോ…. ഞാൻ സമ്മതിച്ചെന്ന് നേര്..പക്ഷേ, വീട്ട്കാരിയെ സമ്മതിപ്പിക്കാൻ കുറച്ച് പാട് പെടും… ഏതായാലും ഇവരിവിടെ കുറച്ച് സമയം നിൽക്കട്ടെ… ഞാൻ വീട്ടിലൊന്ന് പോയി സംസാരിക്കട്ടെ… "

തോമസ് മകളേയും കണ്ട്, പൊട്ടിക്കരഞ്ഞു കൊണ്ട് കാലിലേക്ക് വീണ അവളെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് പോയി.

തോമസ് പ്രതീക്ഷിച്ചത് പോലെത്തന്നെയായി കാര്യങ്ങൾ. ബെറ്റി ഒരു നിലക്കും അടുത്തില്ല.തോമസിന്റെ സഹോദരി,കന്യാസ്ത്രീയായ സിസ്റ്റർ ലൂസിയും അവിടെയുണ്ടായിരുന്നു. അവരും തോമസും കൂടി എത്ര ശ്രമിച്ചിട്ടും ബെറ്റി സമ്മതിക്കാൻ കൂട്ടാക്കിയില്ല.

സൊസൈറ്റിയിൽ നല്ല സ്റ്റാറ്റസുള്ള ബെറ്റിയുടെ പ്രശ്നം സണ്ണി പണക്കാരനല്ല എന്നതായിരുന്നു. പണമില്ലാത്ത

💬 Comments

View all comments