Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 3 [സ്പൾബർ]
എന്റെ ഭാര്യയെ പറ്റി എന്റെ മുഖത്ത് നോക്കി പറഞ്ഞവനെ ഞാൻ പിന്നെ എന്തോ ചെയ്യണം… ?
സണ്ണിയുടെ സ്വഭാവം വെച്ച് അയാളിപ്പോ ഹോസ്പിറ്റലിൽ കിടന്നേനെ… ഡാഡിയുടെ സുഹൃത്തായത് കൊണ്ട് മാത്രം ഞാൻ വേണ്ടാന്ന് വെച്ചതാ…”
സണ്ണി വലിഞ്ഞ് മുറുകിയ മുഖത്തോടെയാണത് പറഞ്ഞത്. അവന് ദേഷ്യം നിയന്ത്രിക്കാനായില്ല.
മിയ, പൊട്ടിത്തെറിക്കാൻ പാകത്തിൽ നിൽക്കുയാണ്.. ഡാഡിയുടെ പ്രായമുള്ള ചന്ദ്രനങ്കിൾ തന്നെപ്പറ്റിയാണോ ആ പറഞ്ഞത്… ?
എങ്കിൽ തല്ലിയാ പോര.. കൊല്ലണം ആ ചെറ്റയെ…
ബെറ്റിയാണേൽ ഇനിയെന്താണ് പറയേണ്ടതെന്ന് തിരയുകയാണ്.
ഹേയ്… ചന്ദ്രേട്ടൻ ഒരിക്കലുമത് പറയില്ല. മിയയെ സ്വന്തം മകളെപോലെയാണ് കാണുന്നത്. ഇതിവൻ കള്ളം പറയുകയാണ്. പിടിച്ച് നിൽക്കാൻ വേണ്ടി വായിൽ തോന്നിയത് പറയുകയാണ്..
“നീയിന്നലെ കയറി വന്നവനല്ലേടാ തെണ്ടീ… നീ പറയുന്നത് ഞാൻ വിശ്വസിക്കണമല്ലേ… ?
ചന്ദ്രേട്ടൻ ഈ കുടുംബത്തിലെ ഒരംഗമാണെടാ… അദ്ദേഹം ഒരിക്കലുമത് പറയില്ല… സ്വന്തം മകളെപ്പോലെയാണ് ഇവളദ്ദേഹത്തിന്..
ഇനി അങ്ങനെ പറഞ്ഞിട്ടുണ്ടേൽ തന്നെ കൊണ്ട് കൊടുക്കെടാ നിന്റെ ഭാര്യയെ.. നിനക്ക് പിന്നെ എന്തും ചേരുമല്ലോ… തന്തയും തള്ളയുമില്ലാതെ തെരുവിൽ വളർന്നതല്ലേ… ?
ഭാര്യയെ കൂട്ടിക്കൊടുക്കാൻ നിനക്കൊന്നും ഒരു ഉളുപ്പും ഉണ്ടാവില്ലല്ലോ… ?”
സണ്ണിയുടെ സഹിക്കുന്നതിന്റെ പരിധി കഴിഞ്ഞിരുന്നു
ഇരിക്കുകയായിരുന്ന ബെറ്റിയുടെ കഴുത്തിൽ ഒറ്റപ്പിടുത്തം. അവളെ പൊക്കിയെടുത്ത് നിലത്ത് നിർത്തി.
“ചെറ്റ വർത്താനം പറയുന്നോടീ പൂറീ… ?
നീ പഠിച്ചതല്ല സണ്ണി പഠിച്ചത്…തന്തയും തള്ളയും ഇല്ലെങ്കിലും നാറിത്തരം സണ്ണി പഠിച്ചിട്ടില്ല… അടങ്ങിയൊതുങ്ങിക്കഴിയുകയാ സണ്ണി..
എന്നെ വെറുതേ കോലിട്ട് കുത്തരുത്… ആർക്കും അതത്ര നന്നാവില്ല…”
ബെറ്റിയെ സെറ്റിയിലേക്ക് തന്നെ ഉന്തിയിട്ട്, മിയയുടെ കയ്യും പിടിച്ച് അവൻ സ്റ്റെപ്പ് കയറി മുകളിലേക്ക്
💬 Comments
View all comments