0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 4 [സ്പൾബർ]

Author : Spulber Read All Parts 9.2K

തീരുമാനിച്ചു.. ഇവന് കീഴടങ്ങിക്കൂടാ… തനിക്ക് ജയിക്കണം… അതിവന്റെ തലയിൽ ചവിട്ടി നിന്നായാലും…

“എടാ പട്ടീ…എന്താടാ നായേ നീ പറഞ്ഞത്… ?..ചന്ദ്രേട്ടൻ എന്റെ മുറിയിൽ വന്നെന്നോ… നിനക്ക് ഞാൻ കാണിച്ച് തരാടാ… എന്നെ പറ്റി ഇല്ലാവചനം പറഞ്ഞ നിനക്ക് ഞാൻ കാണിച്ച് തരാടാ പട്ടീ….”

ബെറ്റി അവന്റെ തൊട്ടുമുന്നിലേക്ക് കയറി നിന്ന് വെല്ല് വിളിച്ചു.. ഇടക്കൊന്ന് പതറിയെങ്കിലും അവൾ കരുത്ത് വീണ്ടെടുത്തു..

“ചന്ദ്രൻ ഗേറ്റ് തുറന്ന് മുറ്റത്തൂടെ നടന്ന് വരുന്നതും, നിങ്ങള് കതക് തുറന്ന് അകത്തേക്ക് കയറ്റുന്നതും, കുറേ കഴിഞ്ഞ് അവൻ ഇറങ്ങിപ്പോകുന്നതും എല്ലാം ഞങ്ങൾ കണ്ടു… “

ബെറ്റി വീണ്ടും പതറി.. അവൾക്കുറപ്പായി അവരെല്ലാം കണ്ടെന്ന്… ഇനിയെന്ത് പറയും..?.
എന്തായാലും പിടിച്ച് നിൽക്കണം… തോൽക്കാൻ പാടില്ല..

“ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും നീ അന്വോഷിക്കണ്ട… അയാളിവിടെ വന്നെങ്കിൽ അതിന് കാരണവും കാണും… അതെല്ലാം നിന്നെ ബോധ്യപ്പെടുത്തണോ..?”..

“വേണ്ടി വരും… ഈ വീട് നോക്കാനും ഡാഡിയെന്നെ ഏൽപിച്ചിട്ടുണ്ട്… അസമയത്ത് ഇവിടെ ആരെയും കയറിയിറങ്ങാൻ ഞാൻ സമ്മതിക്കില്ല..അതാരായാലും…”

താൻ പരാജയപ്പെടുന്നോ എന്നൊരു ഭീതി ബെറ്റിക്കുണ്ടായി..

“അത്… ചന്ദ്രേട്ടൻ എനിക്ക് കുറച്ച് പൈസ തരാനുണ്ടായിരുന്നു… അത് തരാൻ വന്നതാ…”

ബെറ്റിയുടെ ശബ്ദം നന്നായി പതറിയിരുന്നു…

അത് കേട്ട് സണ്ണി ഒന്ന് ചിരിച്ചു.. കുറച്ച് ശബ്ദം കൂടിപ്പോയെന്ന് അവന് തന്നെ തോന്നി..

“ഞാൻ വിശ്വസിച്ചു… മുതുപാതിരാക്ക് അവൻ വന്നത് മമ്മിക്ക് പൈസ തരാൻ തന്നെ… പക്ഷേ മമ്മീ… അയാളെ പറഞ്ഞയക്കുമ്പോ മമ്മിയെന്താ തുണിയൊന്നും ഉടുക്കാതിരുന്നത്… ?.
ഒരാള് വീട്ടീ വരുമ്പോ ഒന്നുമുടുക്കാതെ നടക്കുന്നത് മോശമല്ലേ മമ്മീ… ?””...

ബെറ്റി വിറച്ച് പോയി…
ഇനി തന്റെ

💬 Comments

View all comments