0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Author : Spulber Read All Parts 7.6K

പിടിച്ച് പുറത്തിറക്കി വാതിലടച്ച് പൂട്ടി..

അവൻ കൈ നീട്ടി സുരേഷിന്റെ മുഖം നോക്കി ഒറ്റയടി..അവൻ മുന്നിൽ നിൽക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് തെറിച്ച് ചെന്നു.. സണ്ണിയും കൊടുത്തു കൈ നീട്ടിഒരെണ്ണം..പിന്നെ അവന്റെ കഴുത്തിന് പിടിച്ച് നിർത്തി..

“പറയെടാ… ചന്ദ്രൻ മോഷ്ടിക്കാനാണ് വരുന്നതെന്ന് നിനക്കറിയായിരുന്നില്ലേ….?”..

സണ്ണി അമറുന്ന സ്വരത്തിൽ ചോദിച്ചു..

“ഇല്ലിച്ചായാ… എനിക്കറിയില്ലായിരുന്നു.. എന്നെ അയാൾ ട്രിപ്പ് വിളിച്ചതാ..രാവിലെ അയാൾക്കെവിടെയോ പോകാനുണ്ടെന്നും, രാത്രി തന്നെ ഷീറ്റ് വണ്ടിയിൽ കയറ്റി, വണ്ടി എന്റെ വീട്ടിൽ കൊണ്ട് പോയി നിർത്തണമെന്നും പറഞ്ഞു…”

കരഞ്ഞ് കൊണ്ട് സുരേഷ് പറഞ്ഞു. അവൻ നിരപരാധിയാണെന്ന് സണ്ണിക്ക് മനസിലായി..

“ഇതിന് മുൻപ് നീയിവിടെ വന്നിട്ടുണ്ടോ..,.?”"

“ഉം… പലവട്ടം വന്നിട്ടുണ്ട്.. ഇവിടുത്തെ സാധനങ്ങളൊക്കെ വിൽക്കാൻ കൊണ്ടുപോകുന്നത് എന്റെ വണ്ടിയിലാ.. പക്ഷേ, രാത്രി വരുന്നത് ആദ്യമായിട്ടാ…”

ചന്ദ്രൻ ഇവനെ പെടുത്തിയതാണെന്ന് അവർക്ക് മനസിലായി..

“ശരി നീയാ വണ്ടിയിൽ കയറ്റിയതൊക്കെ ഈ വരാന്തയിലേക്ക് ഇറക്കി വെക്ക്… “

സുരേഷ് നിമിഷങ്ങൾക്കകം വണ്ടി കാലിയാക്കി..

“ഈ തോട്ടവുമായി ഇപ്പോ ചന്ദ്രന് യാതൊരു ബന്ധവുമില്ല.. ഇനി ചന്ദ്രൻ ട്രിപ്പ് വിളിക്കുമ്പോ ഒന്ന് സൂക്ഷിച്ചോ… ഏതായാലും ഇപ്പോ നീ പൊയ്ക്കോ… പിന്നെ, ഇവിടെ നടന്നത് പുറത്താരോടും പറയണ്ട… “

സുരേഷ് ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തോടെ വണ്ടിയെടുത്ത് ഓടിച്ച് പോയി.

“അവനെ പുറത്തിറക്ക്… “

മാർട്ടിൻ വാതിൽ തുറന്നു.. ചന്ദ്രൻ വാതിലിനടുത്തേക്ക് പോലും വന്നില്ല.. മാർട്ടിൻ അകത്തേക്ക് കയറി.. ചന്ദ്രനെ പിടിച്ച് വലിച്ച് പുറത്തിറക്കി.. ചന്ദ്രന് പ്രതിരോധം നഷ്ടപ്പെട്ടിരുന്നു.. പിടിക്കപ്പെട്ടു എന്നവന് ഉറപ്പായി.. അവൻ കുറ്റവാളിയെപോലെ തലയും താഴ്ത്തി നിന്നു..

മുഖത്തേറ്റ ശക്തമായ അടിയിൽ ചന്ദ്രനൊന്ന് വേച്ചു..

💬 Comments

View all comments