0%

Chapter Title : പകുതി പൂക്കുന്ന പാരിജാതങ്ങൾ 5 [സ്പൾബർ]

Author : Spulber Read All Parts 4082

മുട്ട് കാലൊന്ന് ഉയർന്ന് താഴ്ന്നു.. ചന്ദ്രൻ ശ്വാസകിട്ടാതെ നിലത്തേക്കിരുന്നു… മാർട്ടിനവനെ വീണ്ടും പൊക്കിയെടുത്തു.. നേരെ നിൽക്കാനാവാതെ ചന്ദ്രൻ വീണ്ടും വീഴാൻ പോയി…ചെകിട്ടത്തൊന്ന് കൊടുത്ത് മാർട്ടിൻ അവനെ പിടിച്ച് നിർത്തി..

“അഭിനയൊന്നും വേണ്ട… മര്യാദക്ക് നേരെ നിന്ന് ചോദിച്ചതിനുത്തരം പറ…”

മാർട്ടിൻ കയ്യോങ്ങിക്കൊണ്ട് പറഞ്ഞു..

മിയ അൽഭുതത്തോടെയാണ് മാർട്ടിനെ നോക്കിയത്.. ഇച്ചായന് പറ്റിയ കൂട്ടുകാരൻ തന്നെ…

“രണ്ട് മൂന്ന് ദിവസമായി…”

ഞരങ്ങിക്കൊണ്ട് ചന്ദ്രൻ പറഞ്ഞു..

“എന്നും ഗുഡ്സ് വണ്ടിയിലാണോ കൊണ്ട് പോകുന്നേ…?.”..

“അല്ല.. ബൈക്കിൽ…”

“പിന്നെന്താ ഇന്ന് ഗുഡ്സൊക്കെയായിട്ട്… മൂടോടെ കമഴ്ത്താൻ തന്നെ അല്ലേടാ… ?”..

മാർട്ടിൻ ചോദിച്ചു..

പെട്ടെന്ന് ചന്ദ്രന് ഒരൈഡിയ തോന്നി..എന്തായാലും ഇതെല്ലാം തന്റെ തലയിലാകും..അത് പാടില്ല.. തനിക്കൊരു കൂട്ട് പ്രതിയും കൂടി വേണം.. തനിക്കിതിൽ നിന്ന് ഊരുകയും വേണം…

“അത്… ബെറ്റി പറഞ്ഞിട്ടാ… “

പെട്ടെന്ന് ചന്ദ്രൻ പറഞ്ഞു..

അത് കേട്ട് മൂന്ന് പേരും ഒന്ന് ഞെട്ടി..

“മമ്മി പറഞ്ഞിട്ടോ… ?”..

മുന്നിലേക്ക് കയറി നിന്ന് സംശയത്തോടെ മിയ ചോദിച്ചു..

“ഉം…”

ചന്ദ്രൻ മൂളി..

“ എന്തിന്… മമ്മിയെന്തിനാ നിന്നോടിത് കക്കാൻ പറഞ്ഞേ… ?”..

സണ്ണിചോദിച്ചു..

ചന്ദ്രൻ മിണ്ടിയില്ല..

മാർട്ടിൻ ഒറ്റയടി…മുഖത്ത് തന്നെ…

ഇത്തവണ ചന്ദ്രൻ തുപ്പിയത് കട്ടച്ചോരയാണ്..

“പറയെടാ,..മമ്മിയെന്തിനാ നിന്നോടിത് പറഞ്ഞത്… ?”..

“അത്… അവൾക്ക് കുറച്ച് പൈസക്ക് ആവശ്യമുണ്ടെന്ന്…”

“മമ്മിക്ക് അൻപതിനായിരം രൂപ ഞാനിന്ന് കൊടുത്തതാണല്ലോ….?..
പിന്നെയെന്തിനാ മമ്മിക്ക് പൈസ..?”..

സണ്ണി കൈ തളർത്തിയിടുന്നത് ചന്ദ്രൻ കണ്ടു… അതിപ്പോ തന്റെ മുഖത്ത് വന്ന് പതിക്കുമെന്നറിഞ്ഞതും അവൻ വേഗം പറഞ്ഞു…

“അതൊരാൾക്ക് കൊടുക്കാനാ…”

“ആർക്ക്…?”

തല്ല് കിട്ടാതിരിക്കാൻ എന്തേലും പറയണമെന്ന് ചന്ദ്രന് തോന്നി..

“അത്… സണ്ണിയെ… തല്ലിക്കാൻ… ആളെ വേണമെന്ന്… ബെറ്റി… പറഞ്ഞു… അവർക്ക് കൊടുക്കാൻ…”

വിറയലോടെ ചന്ദ്രൻ പറഞ്ഞത് കേട്ട് മുന്നാളും ഞെട്ടിപ്പോയി…മിയയാണ് കൂടുതൽ ഞെട്ടിയത്..

ഇച്ചായനെ തല്ലാൻ കാശ് കൊടുത്ത് ആളെയിറക്കാനോ… അതും തന്റെ മമ്മി..

“പിടിക്കപ്പെട്ടപ്പോ നുണ പറയുന്നോടാ നാറീ… ?
മമ്മി ഒരിക്കലും അത് പറയില്ല…”

മിയ വീറോടെ പറഞ്ഞു..

“സത്യമാ മോളേ… സണ്ണിയെ തല്ലാൻ ആ ഗുണ്ട സാമുവലിനെ ഏർപ്പാടാക്കാൻ എന്നോടവൾ പറഞ്ഞതാ… പൈസയില്ലാന്ന് പറഞ്ഞപ്പോ അവളാ പറഞ്ഞത് തോട്ടത്തിൽ നിന്ന് എന്തേലും മോഷ്ടിക്കാൻ…”

ചന്ദ്രൻ അവർ വിശ്വസിക്കുന്ന രീതിയിൽ തന്നെ നുണ പറഞ്ഞു.. അതവർ വിശ്വസിക്കുകയും ചെയ്തു..

സണ്ണിക്ക് നല്ല വിഷമം തോന്നി.. ഇത്രയും കടന്ന് മമ്മി ചെയ്യുമെന്ന് ചിന്തിച്ചില്ല.. തന്നോട് ഇത്രയും പകയുണ്ടോ അവർക്ക്..

“സണ്ണീ… നീയേതായാലും

💬 Comments

View all comments