0%

Chapter Title : പലിശക്കാരൻ മുസ്തഫ [കിടിലൻ ഫിറോസ്]

Author : Kidilan.Firos Read All Parts 122K

“

“അതെന്തായാലും കൊള്ളാം അല്ലെങ്കിൽ എനിക്ക് ഇത്രയും ഭംഗിയായി ഇത്‌ കാണാൻ പറ്റില്ലായിരുന്നു” അയാൾ രണ്ടാമതൊരു അർത്ഥം വെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

സ്റ്റിഫിയക്ക് അയാൾ ഉദ്ദേശിച്ചത് എന്താണെന്നു ഒരു സംശയം തോന്നിയെങ്കിലും അവൾ അത് കാര്യത്തിൽ എടുത്തില്ല.

“ എന്തായാലും നിങ്ങൾ വന്നപ്പോൾ വിടും പരിസരവും ഒന്ന് വൃത്തിയായിട്ടുണ്ട് ഇത്‌ പോലെ എപ്പോളും സൂക്ഷിക്കണം കേട്ടോ”

മുസ്തഫയും സ്റ്റിഫിയയും സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിൽ വീടിന്റെ ഗേറ്റിന് അപ്പുറത്തായി ഒരു കാളവണ്ടിയും രണ്ട് ആളുകളും നിൽക്കുന്നതായി സ്റ്റിഫിയ കണ്ടു.

“അത് ആരാണ് “ അവൾ ചോദിച്ചു.

“ഓ മാഡവുമായി സംസാരിക്കുന്നതിനിടയിൽ ഞാൻ ആ കാര്യം മറന്നു നിങ്ങൾക്ക് വീട്ടിലേക്കുള്ള കുറച്ചു സാധങ്ങളാണ്”

അയാൾ അവരെ നോക്കി കൈ വീശി കാണിച്ചുകൊണ്ട് പറഞ്ഞു.

“ എല്ലാം അകത്തേക്ക് കയറ്റിക്കൊ “

മുസ്‌തഫ പറഞ്ഞതും അവർ ഓരോ സാധനങ്ങളായി അകത്തേക്ക് കൊണ്ട് പോകുവാൻ തുടങ്ങി.

അല്പസമയത്തിനകം അവർ മുസ്‌തഫയുടെ അടുത്ത് വന്നു കൈകെട്ടി തലകുഞ്ഞിച്ചുകൊണ്ട് പറഞ്ഞു.

“മുതലാളി എല്ലാം എടുത്തു വെച്ചു”

മുസ്‌തഫ അയാളുടെ ഡ്രെസ്സിന്റെ പോക്കറ്റിൽ നിന്ന് കുറച്ചു നാണയം എടുത്തു അവരുടെ കൈകളിലേക്ക് ഇട്ട് കൊടുത്തു എന്നിട്ട് അവിടെനിന്നും പോയിക്കൊള്ളാൻ ആവശ്യപ്പെട്ടു.

“ഇത്‌ ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല.. നിങ്ങളെ പോലെ ഒരാൾ അടുത്തുള്ളത് ഞങ്ങൾക്ക് വളരെയധികം സഹായമായി”

ഇത്‌ കേട്ടതും മുസ്‌തഫ പറഞ്ഞു.

“ഇതെല്ലാം എന്ത് സഹായം ഇതൊന്നും ഒരു സഹായവുമില്ല മാഡത്തിന് യഥാർത്ഥ സഹായം വേണമെങ്കിൽ എന്നോട് ചോദിച്ചാൽ മതി ഞാൻ തരാം ഇന്നലെ ഉറങ്ങാത്തത് കൊണ്ട് എനിക്ക് നല്ല ക്ഷീണമുണ്ട്

💬 Comments

View all comments