Chapter Title : പലിശക്കാരൻ മുസ്തഫ 6 [കിടിലൻ ഫിറോസ്]
ഭായി അദ്ദേഹത്തിന്റെ സാമ്രാജ്യം അദ്ദേഹത്തിന്റെ മൂന്നു മക്കൾക്കുമായി വീതിച്ചു നൽകി യുസഫിനു ആയുധ കച്ചവടം നൽകി, അക്ബറിനെ ഇ ഗ്രാമത്തിന് പുറത്തുള്ള ഇമ്രാൻ ഭായിയുടെ എല്ലാ ബിസിനസിന്റെയും ഉത്തരവാദിത്തം നൽകിയപ്പോൾ മുസ്തഫക്കാണ് ഇ ഗ്രാമത്തിലെ പണമിടപാടുകൾ നടത്താൻ അധികാരം കൊടുത്തത്.
ഷെട്ടിഭായിയുടെ എല്ലാം നോക്കിയത് മകൻ ആനന്ദ് ഷെട്ടിയായിരുന്നു.
എല്ലാം മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സമയത്താണ് ഒരു സംഭവം നടന്നത് ഗ്രാമത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് ആനന്ദ് ഷെട്ടിയും മുസ്തഫയും തമ്മിൽ ഒരു പ്രശ്നം ഉണ്ടായി അത് ചെന്നവസാനിച്ചത് ആനന്ദ് ഷെട്ടിയുടെ ഗ്യാങ്ങിലെ രണ്ടുപേരുടെ മരണത്തിലാണ് ഇതിനു പ്രതികാരം ചെയ്യാൻ ആനന്ദ് ഷെട്ടി ഇറങ്ങി തിരിച്ചതോടെ പ്രശ്നം വളരെ ഗുരുതരമായി.
രണ്ട് ഗാങ്ങും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായി ഒരുപാട് പേര് കൊല്ലപ്പെടുകയും ചെയ്തു കൂടുതൽ ആളുകൾ മരിച്ചത് ആനന്ദ് ഷെട്ടിയുടെ ഗ്യാങ്ങിൽ നിന്നും ആയിരുന്നു അതുകുടിയായതോടെ മുസ്തഫയെ തീർക്കാൻ ആനന്ദ് തീരുമാനിച്ചു.
അങ്ങനെ ഒരു ദിവസം ഗ്രാമത്തിന് പുറത്തുവെച്ചു മുസ്‌തഫ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആനന്ദിന്റെ ഗ്യാങ് അക്രമം നടത്തി ആക്രമത്തിൽ കാറിൽ ഉള്ള ആളുകളെല്ലാം കൊല്ലപ്പെടുകയും ചെയ്തു അവിടെയാണ് ശരിക്കും ആനന്ദിന് പിഴച്ചത് ആ കാറിൽ ഉണ്ടായിരുന്നത് മുസ്തഫയുടെ അച്ഛൻ ഇമ്രാൻ ഭായി ആയിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞില്ല ആ ആക്രമണത്തിൽ ഇമ്രാൻ ഭായ് കൊല്ലപ്പെട്ടു.
പക്ഷേ അപ്പോഴും ആനന്ദിന് ഭാഗ്യം തുണച്ചു കാരണം അക്രമം നടന്നത് ഗ്രാമത്തിന് പുറത്തായതുകൊണ്ട് ആനന്ദിന് നേരെ ആരും തന്നെ സംശയവും ഉന്നയിച്ചില്ല ഇമ്രാൻ ഭായിയുടെ മരണവാർത്ത ഈ ഗ്രാമം മുഴുവനും അലയടിച്ചു ഇമ്രാൻ ഭായ്ക്കെതിരെ ഉണ്ടായ അക്രമണം ഗ്രാമത്തിന്റെ പുറത്തുവച്ച് ആയതുകൊണ്ട്
💬 Comments
View all comments