0%

Chapter Title : പള്ളി മണിക്ക് ശേഷം [Simple Man]

Author : Simple Man Read All Parts 55.4K

ഇലകൾ തമ്മിൽ തട്ടുന്ന ശബ്ദം മുറിക്ക് പുറത്ത് നിന്ന് കേൾക്കാമായിരുന്നു . റബ്ബർ തോട്ടത്തിന്റെ ഒത്ത നടുക്കുള്ള വീടിൽ നിന്നും വാഹനങ്ങൾ ചീറി പായുന്ന ശബ്ദം കേൾക്കാൻ യോഗമില്ലലോ എന്നോർത്ത് ഞാൻ തലയിണയിലേക്ക് വീണ്ടും മുഖം അമർത്തി  പള്ളിയുടെ മണി അടിച്ചു കഴിഞ്ഞിരുന്നു. അമ്മയും അച്ഛനും ഉറങ്ങി. വീട്ടിൽ പൂർണമായ മൗനം ഞാൻ പതിയെ നിദ്ര ദേവിയെ പുൽകി തുടങ്ങിയിരുന്നു

പെട്ടെന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു. ഒരു ചെറിയ വൈബ്രേഷൻ. പിന്നെ വീണ്ടും.

ഞാൻ എടുത്തു നോക്കി. വാട്സ്ആപ്പ്. അതേ നമ്പർ.

“New Contact”

ഒരു വോയ്‌സ് നോട്ട്.

എന്റെ ഹൃദയം ഒരു പള്ളി പെരുന്നാളിനും മരണത്തിനും കാണുന്ന ബാൻഡ് മേളത്തിലെ ഡ്രം പോലെ അടിച്ചു തുടങ്ങി. ഞാൻ സ്ക്രീനിലേക്ക് നോക്കി. പ്ലേ ബട്ടൺ.

“ജോജി, ഇത് പ്ലേ ചെയ്യരുത്,” ഞാൻ ഉള്ളിൽ പറഞ്ഞു.

“പ്ലേ ചെയ്താൽ നീ തുറക്കും. തുറന്നാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. നീ ഒരു നല്ല ആളാണ്. നീ പള്ളിയിൽ പോകുന്ന ആളാണ്. നീ പള്ളിയിൽ അച്ചൻ ആകാൻ പോകുന്ന ആൾ ആൺ  നീ അമ്മയുടെ മകനാണ്. നീ…”

ഞാൻ പ്ലേ അമർത്തി.

ഒരു സ്ത്രീശബ്ദം. ശാന്തം. വ്യക്തം. മഴയുടെ ശബ്ദത്തിനിടയിലും വ്യക്തമായി കേട്ടു.

“റൂമിന്റെ പുറത്ത് ഞാൻ ഉണ്ട്. റൂം തുറക്ക്.”

എന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണു. എന്റെ ശരീരം മരവിച്ചു.

“ഇല്ല,”

ഞാൻ ഉറക്കെ പറഞ്ഞു.

“ഇല്ല. ഇല്ല. ഇല്ല. ജോജി, നീ തുറക്കരുത്. നീ തുറക്കുകയാണെങ്കിൽ നിന്റെ ജീവിതം കുഴപ്പത്തിലാകും. നീ പള്ളിയിൽ പോയി കുമ്പസാരിക്കേണ്ടി

💬 Comments

View all comments