Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]
വാതിൽ അടഞ്ഞു. മറ്റൊരു വാതിൽ തുറന്നു. അതിനപ്പുറം എന്താണെന്ന് എനിക്ക് അറിയില്ല.
പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു.
ഞാൻ ഇവിടെ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടില്ല.
നാണു മുന്നിൽ നടക്കുകയായിരുന്നു. ഞാൻ അവന്റെ പിന്നാലെ.
നടുമുറ്റത്തിന്റെ ചുവന്ന മണ്ണ് കാലുകൾക്കടിയിൽ പതുപതുപ്പായി തോന്നി. ഇപ്പോഴും അല്പം ഈർപ്പമുണ്ട്. രാവിലത്തെ മഞ്ഞ് ഉണങ്ങിയിട്ടില്ല. കാറ്റ് വരുമ്പോൾ നെൽപ്പാടത്തെ മണം കൂടുതൽ ശക്തമാകുന്നു. ചെളി, പച്ചില, അല്പം ചാണകം… അതെല്ലാം കൂടി കലർന്ന ഒരു മണം.
“ഇത് ശരിക്കും ഏത് നൂറ്റാണ്ട് ആണ് …?” ഞാൻ ഉള്ളിൽ ചോദിച്ചു.
നാണു തിരിഞ്ഞു നോക്കി.
“എന്താ പിറുപിറുക്കുന്നത് ?”
“ഒന്നുമില്ല.”
ഞാൻ തലയാട്ടി.
ഞാനിപ്പോ നിൽക്കുന്ന തറവാട് വലുതാണ്. രണ്ട് നിലയുള്ള പഴയ നായർ തറവാട്. ചുവരുകൾ ചുവന്ന മണ്ണ് കൊണ്ട് പൊതിഞ്ഞത്. മേൽക്കൂര ഓട്. ചില ഭാഗങ്ങളിൽ ഓട് പൊട്ടിയിരിക്കുന്നു. ചില ഭാഗങ്ങളിൽ ഓലയോ പനമ്പൊ . നടുമുറ്റത്തിന് ചുറ്റും മുറികൾ. ഒരു വശത്ത് അടുക്കള. അവിടെ നിന്ന് പുക വരുന്നു. മറ്റേ വശത്ത് തൊഴുത്ത്. പശുക്കൾ ഞരങ്ങുന്നു.
ഒരു വയസ്സായ സ്ത്രീ അടുക്കളയുടെ വാതൽക്കൽ നിന്ന് എന്നെ നോക്കി. അവൾ ഒന്നും പറഞ്ഞില്ല. വെറുതെ നോക്കി. പിന്നെ അകത്തേക്ക് മാറി.
“അവൾ ആരാടാ?”
ഞാൻ ചോദിച്ചു.
“കുഞ്ഞമ്മ. അടുക്കളയിൽ പണിയുള്ളവൾ. നിന്നെ കണ്ടാൽ അവൾക്ക് ഒരു ഭയമുണ്ട്. എല്ലാവർക്കും ഉണ്ട്.”
നാണു പറഞ്ഞു.
“ങേ എന്നെയോ എന്തിനു ?"
“ അതെ. നീ വീണ്ടും വന്നപ്പോൾ മുതൽ.”
ഞാൻ ഒന്നും പറഞ്ഞില്ല.
അല്ല പറയാൻ ആയിട്ട് ഒന്നും തോന്നിയതും
💬 Comments
View all comments