0%

Chapter Title : പള്ളി മണിക്ക് ശേഷം 2 [Simple Man]

Author : Simple Man Read All Parts 51K

മനസ് എന്നോട് തന്നെ ചോദിച്ചു

ഞാൻ ക്രൂശടയാളം വരയ്ക്കാൻ ശ്രമിച്ചു. കൈ പോയില്ല. ആരോ പിടിച്ചു വെക്കുന്നത് പോലെ

. ഞാൻ ഭയന്ന് കൈ പിന്നോട്ട് വലിച്ചു.

നാണു പുറത്ത് നിന്ന് വിളിച്ചു.

“വരൂ കേളു. സമയം കഴിയുകയാണ്.”

ഞാൻ അവന്റെ നേരെ നടന്നു. കാൽമണിയുടെ ശബ്ദം .ഇതെന്താ ഒരു ചിലങ്കയുടെ ശബ്ദം എവിടെ നിന്നാണ് എന്ന് ഞാൻ കാതോർത്തു.. ഞാൻ കാൽ വെക്കുമ്പോൾ ആ ശബ്ദം വീണ്ടും കേൾക്കാം അഞ്ചു മിനിറ്റിലെ ദീർഘമായ പരീക്ഷണങ്ങൾക്കൊടുവിൽ എനിക്ക് മനസിലായി ആ ചിലങ്ക അല്ല കാൽമണി എന്റെ കാലിൽ ആണെന്ന്

. ഞാൻ ഇന്നേവരെ ജീവിതത്തിൽ ധരിച്ചിട്ടില്ലാത്ത ഒരു കാൽമണി.

ഞാൻ വാതൽക്കൽ നിന്നു. പുറത്തെ വെളിച്ചം എന്റെ കണ്ണുകളിലേക്ക് അടിച്ചു. അറിയാതെ കണ്ണ് ചിമ്മി പോയി

.

നടുമുറ്റം മുഴുവൻ എന്റെ മുന്നിൽ തുറന്നു കിടക്കുന്നു. കാറ്റ് വരുന്നു. നെൽപ്പാടത്തെ മണം. ചെളിയുടെ മണം. പശുക്കളുടെ മണം. അടുക്കളയിൽ നിന്ന് വരുന്ന മീൻ കറിയുടെ മണം.

ഞാൻ ശ്വാസം ഉള്ളിലേക്ക് ആഞ്ഞൂ വലിച്ചു

“ഇത് സ്വപ്നമല്ല… അല്ലേ?”

ഞാൻ സ്വയം ചോദിച്ചു.

നാണു തിരിഞ്ഞു നോക്കി. അവന്റെ കണ്ണുകളിൽ ഒരു ചിരി. പക്ഷേ ആ ചിരിക്ക് പിന്നിൽ എന്തോ ഇരുട്ട്.

“സ്വപ്നമായിരുന്നെങ്കിൽ നീ ഇത്രയും തവണ തിരിച്ചുവരുമായിരുന്നോ കേളു?”

അവൻ നടന്നു തുടങ്ങി. ഞാൻ അവന്റെ പിന്നാലെ നടന്നു.

ഇത്രയും തവണ. എന്ത് തേങ്ങ ആണിവൻ പറയുന്നത് എന്ന് ഓരോ ചുവടും എടുക്കുമ്പോൾ എനിക്ക് തോന്നി —, ഞാൻ എന്റെ ജീവിതത്തിൽ നിന്ന് കൂടുതൽ അകന്നുപോകുകയാണ്. ഒരു

💬 Comments

View all comments